രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ലോക സുന്ദരി..!!

181

നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നും ലോകത്തിന്റെ നെറുകയിൽ ഒരു സുന്ദരി കൂടി.

2021 ലെ വിശ്വസുന്ദരി കിരീടം നേടിയത് പഞ്ചാബി സ്വദേശിനിയായ ഹർനാസ് സന്ധു ആണ്.

താരത്തിന് 21 വയസ്സ് മാത്രമാണ് പ്രായം. 2000 ൽ ലാറ ദത്തായാണ് ഇതിന് മുന്നേ വിശ്വസുന്ദരി പട്ടം നേടിയത്.

ഇസ്രായേലിൽ വെച്ച് നടന്ന സൗന്ദര്യ മത്സരത്തിൽ പരാ​ഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ചൂടിയത്. 

2020 ൽ വിശ്വസുന്ദരിയായ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ ഹർനാസിനെ കിരീടമണിയിച്ചു. വിശ്വസുന്ദരി പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ്.

1994 ൽ സുസ്മിത സെന്നും 2000 ൽ ലാറ ദത്തയുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഹർനാസ് ജനിച്ചത് 2000 ആയിരുന്നു.

You might also like