മമ്മൂക്കയ്ക്ക് ഒപ്പം ഡാൻസ് ചെയ്യാൻ സണ്ണി ലിയോൺ; ആവേശം.!!

73

മലയാളത്തിന്റെ നിത്യഹരിത നായകൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് മധുരരാജ, 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യൂന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. ആദ്യ ഭാഗത്തിൽ മമ്മൂട്ടിക്ക് ഒപ്പം പൃഥ്വിരാജ് സഹോദരന്റെ വേഷത്തിൽ എത്തിയിരുന്നു, എന്നാൽ രണ്ടാം ഭാഗം പൂർണ്ണമായും മധുരരാജയുടെ മാത്രം കഥ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അതേ സമയം ചിത്രത്തിന് വേണ്ടി ഐറ്റം ഡാൻസ് ചെയ്യാൻ ബോളിവുഡ് മാദക റാണി സണ്ണി ലിയോൺ എത്തും എന്നാണ് ഇപ്പോൾ സിനിമ ലോകത്ത് നിന്നും അറിയുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രത്തിൽ ഡാൻസ് ചെയ്യാൻ സണ്ണിയെ സമീപിച്ചു എന്നും പൂർണ്ണ സമ്മതം അറിയിച്ചിട്ടുണ്ട് എന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

മാസ്സ് എന്റർടൈന്മെന്റ് ചിത്രങ്ങൾ ചെയ്യാൻ പ്രത്യേകം പ്രാവീണ്യം ഉള്ള സംവിധായകൻ ആണ് വൈശാഖ്. പുലിമുരുകന് ശേഷം വൈശാഖ്, പീറ്റർ ഹെയ്ൻ, ഉദയ കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മധുരരാജക്ക് ഉണ്ട്.