ആ നടിയെ മലയാളത്തിന് നൽകിയത് ഞാനാണ്; ദിനേശ് പ്രഭാകർ വെളിപ്പെടുത്തുന്നു..!!

99

മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് ദിനേഷ് പ്രഭാകർ. താരം മികച്ച അഭിനേതാവ് ആണെങ്കിൽ കൂടിയും ദിനേശ് സിനിമ ലോകത്തിൽ എത്തുന്നത് കാസ്റ്റിംഗ് ഡയറക്ടർ ആയിട്ട് ആയിരുന്നു.

തുടർന്ന് മലയാളത്തിൽ തിരക്കേറിയ നടന്മാരുടെ നിരയിലേക്ക് ദിനേശ് എത്തുന്നത്. ഇപ്പോൾ ദിനേശ് താൻ മലയാള സിനിമക്ക് സമ്മാനിച്ച നായികയെ കുറിച്ച് പറയുക ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായി എത്തിയ ചിത്രം ആയിരുന്നു തട്ടത്തിൻ മറയത്ത്.

ഇഷ തൽവാർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം നേടിയ നായികാ ആയിരുന്നു ഇഷ. അതുവരെ മലയാളികൾക്ക് പരിചയമില്ലാത്ത സ്ത്രീ ഭംഗി ഉള്ള ഇഷയെ കണ്ടെത്തിയ ത് അഭിനേതാവും കാസ്റ്റിംഗ് ഡയ്‌യറക്ടറും ആയിരുന്ന ദിനേശ് പ്രഭാകർ ആയിരുന്നു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദിനേശ് ഇക്കാര്യം പറഞ്ഞത്. ധാത്രിയുടെ മലയാളം പരസ്യത്തിൽ അഭിനയിക്കാൻ ആയിരുന്നു ബോംബെയിൽ നിന്നും ആദ്യമായി ഇഷ കേരളത്തിൽ എത്തുന്നത്.

അതെ സമയത്തിൽ തന്നെ ആയിരുന്നു വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രത്തിലേക്ക് പുത്തൻ നായികയെ അന്വേഷിക്കുന്നത്. അങ്ങനെ പരസ്യ ചിത്രത്തിൽ കൂടി വന്ന ആരെങ്കിലും ഉണ്ടോ എന്ന് തന്നോട് ചോദിക്കുന്നത്.

തന്റെ പരസ്യത്തിലെ ക്യാമറാമാൻ ആണ് ഇഷയെ കുറിച്ച് വീണ്ടും എന്ന ഓർമ്മിപ്പിക്കുന്നത്. അങ്ങനെ ആണ് ഇഷയെ ബന്ധപ്പെടുന്നത്. പിന്നീട് തട്ടത്തിൻ മറിയത്തിന്റെ ശേഷം നിരവധി മലയാളം ചിത്രങ്ങളുടെ ഭാഗമാകാൻ ഇസഹാക്ക് കഴിഞ്ഞു.

തനിക്ക് ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ ആസിസം ലഭിച്ച വേഷം നിത്യ മേനോൻ ചെയ്തത് ആയിരുന്നു എന്നു ഒരിക്കൽ ഇഷ തൽവാർ പറഞ്ഞിട്ടുണ്ട്. എന്നാൽ നെഗറ്റീവ് റോൾ ചോദിച്ചു വാങ്ങുകയായിരുന്നു. ഒരു തേപ്പുകാരിയുടെ റോൾ നിവിനുമൊത്ത് അഭിനയിക്കുമ്പോൾ അത്തരം ഒരു കോമ്പോ നന്നായിരിക്കുമെന്ന് തോന്നി.

വളരെ റിയലായ കഥാപാത്രമാണ് അത്. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ് താരം. തന്നിലെ അഭിനേത്രിയെ തിരിച്ചറിയാൻ സഹായിച്ചത് സീരിസിലെ വേഷമാണെന്ന് അവർ പറയുന്നു. മാത്രമല്ല ഇനീ അഭിനയ പ്രാധാന്യമുള്ള റോളുകൾ ആവും കൂടുതൽ  ചെയ്യുക എന്നും ഇഷ കൂട്ടിച്ചേർത്തു.

You might also like