മരക്കാരിന്റെ വിജയം നിർമാതാവിനേക്കാൾ ആഗ്രഹിക്കുന്നത് ഞങ്ങൾ; ഫിയോക്ക് പ്രസിഡന്റ്..!!

90

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന നാളെ റിലീസ് ചെയ്യുകയാണ്. മലയാളത്തിൽ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന സി ചിത്രം കേരളത്തിൽ 631 പ്രവർത്തിക്കുന്ന സ്‌ക്രീനുകളിൽ 626 സ്ക്രീനിലും റിലീസ് ചെയ്യുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ വിജയം നിർമാതാവിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നതും അതിനായി പ്രയത്നിക്കുന്നതും ഞങ്ങൾ ആയിരിക്കുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ.

നേരത്തെ എന്തൊക്കെ സംഭവിച്ചാലും മരക്കാർ റീലിസ് ചെയ്യാൻ സമ്മതിക്കില്ല എന്ന നിലപാടിൽ ആയിരുന്നു തീയറ്റർ ഉടമകളുടെ സംഘടനാ പ്രസിഡന്റ് വ്യക്തമാക്കി ഇരുന്നത്. എന്നാൽ ഇപ്പോൾ ആ വാക്കുകൾ എല്ലാം കാറ്റിൽ പറത്തിയാണ് ചിത്രം റിലീസ് ആകുന്നത്.

മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണം എന്നുള്ള ആഗ്രഹം ചിലർക്ക് ഇല്ലായിരുന്നു എന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ റീപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തീയറ്ററിൽ കാണിക്കാൻ വേണ്ടി ആയിരുന്നു ഇത്രയും കാലം കാത്തിരുന്നത്. എന്നാൽ ചിലർ അതിനെതിരെ പ്രവർത്തനം നടത്തി.

അതുകൊണ്ട് തന്നെ ചിത്രം അമ്പത് ദിവസം തീയറ്ററിൽ പ്രദർശനം ഉണ്ടാവില്ല എന്നും അതിന് മുന്നേ ഒടിടിയിലേക്ക് പോകും എന്നും അതിനുള്ള ചർച്ചകൾ നടക്കുക ആണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.

നൂറുകോടി നേടി എന്നുള്ളത് നിർമാതാവ് പറഞ്ഞത് സത്യമായിരിക്കും എന്നും നേരത്തെ വിചാരിച്ചിരുന്നത് ആദ്യ ദിനത്തിൽ നാലോ അഞ്ചോ ഷോകൾ മാത്രം ബുക്കിംഗ് ഫുൾ ആകും എന്നായിരുന്നു എന്നും എന്നാൽ നാലോ അഞ്ചോ ദിവസം വരെ ഉള്ള എല്ലാ ഷോകളും ഫുൾ ആണെന്ന് വിജയ കുമാർ പറയുന്നു.

ഇത്തരത്തിൽ ഉള്ള ചിത്രത്തിന് മികച്ച പിന്തുണ ഞങ്ങൾ നൽകും. കാരണം എന്നാൽ ആണ് നിർമാതാക്കൾ ഒടിടി വിട്ട് തീയേറ്ററിലേക്ക് എത്തുമെന്നും വിജയ കുമാർ പറയുന്നു.

ഇത് തീയറ്റർ ഉടമകളെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണ്. വിജയത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ സർവ്വ ശക്തിയും എടുത്ത് പോരാടും. വിജയ കുമാർ പറയുന്നു.

You might also like