ഇനിയൊരു പുനർജ്ജന്മം ഉണ്ടെങ്കിൽ രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി..!!

1,122

മലയാളത്തിലെ പ്രിയ നടൻ മാത്രമല്ല സുരേഷ് ഗോപി. മികച്ച രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. അഭിനയ ലോകത്തിൽ ഗംഭീര വിജയങ്ങൾ നേടിയിട്ടുള്ള സുരേഷ് ഗോപി മികച്ച പൊതു പ്രവർത്തകൻ കൂടിയാണ്.

അഭിനയത്തിൽ നിന്നും ഏറെ കാലമായി പിന്മാറി നിന്ന സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തിൽ തിരിച്ചു വരവ് നടത്തി ഇരിക്കുകയാണ്. സിനിമ ജീവിതവും പൊതു ജീവിതവും ഒരുപോലെ കൊണ്ട് നടക്കുന്ന സുരേഷ് ഗോപി അതിനേക്കാൾ പ്രാധാന്യം തന്റെ കുടുംബത്തിന് കൊടുക്കുന്ന ആൾ കൂടി ആണ്.

പൊതുവേദിയിൽ അടക്കം സുരേഷ് ഗോപി പലപ്പോഴും ഭാര്യക്കൊപ്പം ആണ് എത്താറുള്ളത്. 1990 ഫെബ്രുവരി 8 ആണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. അഞ്ച് മക്കൾ ആണ് സുരേഷ് ഗോപിക്ക് ഉള്ളത്. അതിൽ ഒരാൾ കാർ അപകടത്തിൽ മരണപെട്ടു.

ഒന്നര വയസിൽ ആണ് ലക്ഷ്മി മരിക്കുന്നത്. മകൻ ഗോകുൽ സുരേഷ് സിനിമ മേഖലയിൽ സജീവമാണ്. ഇപ്പോൾ ഭാര്യ രാധികയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി.

ഇനിയൊരു ജന്മം ഉണ്ടെങ്കിലും തനിക്ക് രാധികയുടെ ഭർത്താവ് ആയി വരാൻ ആണ് ആഗ്രഹം എന്ന് പറയുന്നത്. കൂടാതെ ഭൂമിയിൽ തനിക്ക് ഏറെ ഇഷ്ടമുള്ളത് മഴയാണ് എന്നും സുരേഷ് ഗോപി പറയുന്നു.