എന്നെയെല്ലാവരും ജൂനിയർ കങ്കണ എന്നാണ് വിളിക്കുന്നത്; അതെനിക്ക് മാത്രമുള്ള ഗുണമാണ്; ഗായത്രി സുരേഷ് പറയുന്നു..!!

386

വളരെ കുറിച്ച് ചിത്രങ്ങൾ ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും മലയാളത്തിൽ എന്നും ഇപ്പോഴും ട്രെൻഡ് ആയി നിൽക്കുന്ന നടിയാണ് ഗായത്രി ആർ സുരേഷ്. 2015 ൽ ആയിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ അഭിനയ ലോകത്തേക്ക് എത്തുന്നത്.

ഒരേ മുഖം , ഒരു മെക്സിക്കൻ അപാരത , സഖാവ് , വർണ്ണത്തിൽ ആശങ്ക തുടങ്ങി ചിത്രങ്ങളിൽ താരം പ്രധാന വേഷത്തിൽ എത്തിയത്. തൃശൂർ സ്ലാങ്കിൽ എത്തുന്ന ഗായത്രിക്ക് കൂടപ്പിറപ്പായി ഇപ്പോഴും വിവാദങ്ങളും ട്രോളുകളും ഉണ്ടായിരുന്നു.

എന്തൊക്കെ ആയാലും തന്നെ ആളുകൾക്ക് ഏറെ ഇഷ്ടമാണ് എന്ന് ഗായത്രി പറയുന്നു. കുറച്ചു കാലങ്ങൾക്ക് മുന്നേ ഗായത്രി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിർത്താതെ പോകുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു.

കൂടാതെ തന്നെ ട്രോൾ ചെയ്യുന്ന ആളുകൾക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയും പ്രണവ് മോഹൻലാലിനോടുള്ള പ്രണയം പറഞ്ഞും എല്ലാം വാർത്തകളിൽ ഇടം നേടിയ താരം ഇപ്പോൾ തന്റെ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും ജൂനിയർ കങ്കണ എന്നാണ് വിളിക്കുന്നത് എന്ന് പറയുന്നു.

അത്രയ്ക്ക് ഓൺ ദ ഫേസായി ഞാൻ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് ഞാൻ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോർവേഡായുമൊക്കെയല്ലേ പറയാറ്. എനിക്കിഷ്ടമുള്ള നടിയാണ് കങ്കണ. നല്ല ഫാഷൻ സെൻസും ഡ്രസിംഗ് സെൻസുമൊക്കെയാണ് അവരുടേത്.

എന്നെക്കുറിച്ച് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യം ഞാൻ പറഞ്ഞതാണ്. ആക്‌സിൻഡെന്റ് ഒക്കെ ഉണ്ടായ സംഭവം ആണ്. പരിഹസിക്കപ്പെടൽ ഒരു ട്രെൻഡ് ആയപ്പോഴാണ് ട്രോൾസ് നിരോധിക്കണം എന്ന് താൻ
മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്.

പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന ഇൻസ്പെയർ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത്. താരത്തിന്റെ അഭ്യർത്ഥന വലിയ ചർച്ചയായി മാറിയിരുന്നു. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുന്ന കാലമാണ്.

കേരളത്തെ നശിപ്പിക്കാൻ വരെയുള്ള കരുത്ത് ഇവർക്കുണ്ടെന്നും എല്ലാവരും ഒപ്പം നിൽക്കണമെന്നുമാണ് അഭ്യർത്ഥന. ലഹരികൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നുണ്ട് എങ്കിൽ ട്രോൾ വിറ്റ് പണം ഉണ്ടാക്കുന്നതും തെറ്റല്ലേ എന്ന് ഗായത്രി സുരേഷ് ചോദിക്കുന്നു.