എനിക്ക് ഒരു വേശ്യയുടേയും രാജകുമാരിയുടെയും വേഷം ചെയ്യണം; ഗായത്രി ആർ സുരേഷ്…!!

415

2015 ൽ പുറത്തിറങ്ങിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് ഗായത്രി ആർ സുരേഷ്.

തുടർന്ന് മലയാളത്തിൽ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന മലയാളി നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

നടി എന്ന എന്നതിന് ഒപ്പം തന്നെ മോഡൽ ആയും അതുപോലെ തന്നെ പരസ്യ ചിത്രങ്ങളിലും അവതാരകയായും എല്ലാം ഗായത്രി എത്താറുണ്ട്.

കട്ട നിവിൻ പോളി ഫാൻ ആണെന്ന് പറയുന്ന ഗായത്രി വിവാഹം കഴിക്കാൻ കൊതിക്കുന്നത് പ്രണവ് മോഹന്ലാലിനെയാണ് എന്നാണ് പറയുന്നത്. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി തന്റെ മോഹത്തെ കുറിച്ച് പറഞ്ഞത്.

ചെയ്യാൻ കൊതിക്കുന്ന വേഷങ്ങൾ ഇതൊക്കെ ആണെന്ന് ഗായത്രി സുരേഷ് പറയുന്നത്. തനിക്ക് ഒരു രാജകുമാരിയുടെ വേഷം ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്. കൂടാതെ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും എത്തി സ്വന്തം പ്രയത്നം കൊണ്ടും ലോകത്തിൽ പ്രചോദനം ആകുന്ന പെൺകുട്ടിയുടെ വേഷം ചെയ്യണം.

പിന്നെ ഒരു വേശ്യയുടെ വേഷം ചെയ്യണം. പിന്നെ കുറച്ചു അടിച്ചു പൊളിച്ചു നടക്കുന്ന ഒരു ഫ്രീക്കത്തിയുടെ വേഷം ചെയ്യണം. ഗായത്രി പറയുന്നു. അതുപോലെ തനിക്ക് ഇഷ്ടംപോലെ ചേട്ടന്മാർ പ്രണയം ലേഖനം നൽകി എങ്കിൽ കൂടിയും ആരും ഇഷ്ടം തോന്നിയിട്ടില്ല എന്നും ഗായത്രി പറയുന്നു.

മാത്രമല്ല മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലിനോട് തനിക്കു ഭയങ്കര ക്രഷ് ആണെന്നും പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി സുരേഷ് അഭിമുഖത്തിൽ പറയുന്നു.

You might also like