സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിതാ മാഗസിൻ ഇത്രക്കും അധഃപതിച്ചോ; സോഷ്യൽ മീഡിയ വഴി വമ്പൻ വിമർശനം..!!

102

വിമർശനങ്ങളുടെ കൊടുമുടിയിൽ കേറി കേരളത്തിലെ ഏറ്റവും വലിയ മാഗസിനുകളിൽ ഒന്നായ വനിത. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനിൽ എത്തുന്ന മാഗസിനിൽ ദിലീപ് കാവ്യാ ദമ്പതികളുടെ കുടുംബ ചിത്രം വന്നതോടെ ആണ് വലിയ വിവാദം ആകുന്നത്.

കൊച്ചിയിൽ നടിയുടെ കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ആയിരിക്കുന്ന ദിലീപിനെയും കാവ്യയും തന്നെ കവർ ഫോട്ടോ ആക്കിയതിൽ കൂടി സമൂഹത്തിന് എന്ത് സന്ദേശം ആണ് ഈ മാഗസിൻ നൽകുന്നത് എന്ന് തന്നെയാണ് ചോദ്യങ്ങൾ ഉയരുന്നത്.

ദിലീപും രണ്ടാം ഭാര്യ ആയ കാവ്യയും ദിലീപ് മഞ്ജു വാര്യർ ദമ്പതികളുടെ മകൾ ആയ മീനാക്ഷിയും ദിലീപിന്റേയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രം അടങ്ങുന്നതാണ് കവർ ഫോട്ടോ.

വിവാദ പുരുഷനായ ദിലീപിനെ വെള്ളപൂശാനുള്ള ശ്രമം ആണ് മനോരമയുടെ സ്ത്രീ പക്ഷ മാഗസിൻ ആയ വനിതാ വഴി ശ്രമിക്കുന്നത് എന്നും ഒരു വലിയ വിഭാഗം ആളുകൾ ചോദിക്കുന്നത്.

ദിലീപ് എട്ടാം പ്രതി ആയ കേസിന്റെ വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ ദിലീപിനെ ന്യായീകരിക്കുന്ന നടപടി ആയി മാത്രമേ ഇതിനെ കാണാൻ കഴിയൂ എന്നാണ് സോഷ്യൽ മീഡിയ സംസാരം.

മാധ്യമ പ്രവർത്തകൻ അഡ്വ. ജയശങ്കർ ഈ വിഷയത്തിൽ കുറിച്ച അത് ഇങ്ങനെ ആയിരുന്നു. നാളെ പുറത്തിറങ്ങുന്നു.. ജനപ്രീയ നായകൻ വനിതയുടെ യഥാർത്ഥ സുഹൃത്തും മാമൻ മാത്യുവിന്റെ വഴികാട്ടിയുമാണ്. മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.. വഴികാട്ടിയാണ് സുഹൃത് ആണ് ആരുടെ വനിതകളുടെ..

ഇത്തരം ഐറണികൾ ഇനി സ്വപ്നത്തിൽ മാത്രം എന്നാണു അരുൺ സോഷ്യൽ മീഡിയ വഴി കുറിച്ചത്. എന്നാൽ ഈ വിഷയത്തിൽ ന്യായീകരിച്ചാണ് നടൻ ഹരീഷ് പേരടി രംഗത്ത് വന്നത്..

Meenakshi dileep kavya mahalakshmi

കമ്മ്യൂണിസം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഒരാൾക്ക് അമേരിക്കയിൽ ചികൽസക്കുവേണ്ടി പോകാൻ പാടില്ലെ?..

കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലെ?..സത്യത്തിൽ ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്? എന്നായിരുന്നു ഹരീഷ് പേരാടി കുറിച്ചത്.

You might also like