ഞാനൊരു പോളിഗമിസ്റ്റാണ്; എനിക്ക് ഒരു പ്രണയമല്ല ഒരുപാട് പ്രണയങ്ങളുണ്ട്; വിൻസി അലോഷ്യസ്..!!

117

വിൻസി അലോഷ്യസ് എന്ന നടിയെ മലയാളികൾക്ക് സുപരിചിതമായി വരുന്നതേ ഉള്ളൂ. മഴവിൽ മനോരമ നടത്തിയ നായികാ നായകൻ എന്ന മികച്ച അഭിനേതാക്കളെ കണ്ടെത്താൻ ഉള്ള റിയാലിറ്റി ഷോ വഴി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് വിൻസി അലോഷ്യസ്.

മികച്ച വേഷങ്ങൾ ചെയ്തു തന്നെയാണ് വിൻസി ശ്രദ്ധ നേടുന്നത്. വികൃതി എന്ന ചിത്രത്തിൽ കൂടി ആണ് വിൻസി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിവിൻ പോളി നായകനായി എത്തിയ കനകം മൂലം കാമിനി മൂലം എന്ന ചിത്രം ചെയ്തു.

എന്നാൽ കുഞ്ചാക്കോ ബോബന്റെ നായികയായി ഭീമന്റെ വഴി എന്ന ചിത്രത്തിൽ കൂടി അഭികായിച്ചതോടെ താരം മലയാളി മനസ്സുകളിലേക്ക് ചേക്കേറി തുടങ്ങി. ഇപ്പോൾ ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തെ കുറിച്ചും അതുപോലെ തന്നെ പ്രണയത്തിനെ കുറിച്ചും ആണ് താരം മനസ്സ് തുറന്നത്. ആർക്കിടെക്ചർ ആണ് പഠിച്ചത്. എന്നാലും അവിടേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാവില്ല. സിനിമ ഉപേക്ഷിച്ച്‌ മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന കാര്യമൊന്നും ഇപ്പോൾ പറയാൻ കഴിയില്ല.

എന്തായാലും മുപ്പത്തിയഞ്ച് വയസ് വരെ സിനിമയുമായി മുന്നോട്ട് പോകാം എന്ന രീതിയിലാണ് കാണുന്നത്. അഭിനയം കഴിഞ്ഞിട്ട് പിന്നെ എന്താണെന്ന ചോദ്യം ഇപ്പോൾ എനിക്കില്ല. സിനിമയിൽ വരാൻ വേണ്ടിയാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. വീട്ടിൽ പറയാതെയാണ് അതിന്റെ ഓഡിഷന് പങ്കെടുത്തത്.

ആദ്യ പെർഫോമൻസ് ചെയ്യുമ്പോൾ പോലും വീട്ടിൽ അറിയിച്ചില്ല. അങ്ങനൊരു തീരുമാനം എടുത്തത് പോലും സിനിമയിൽ വരും എന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു.

ബേസിക്കലി ഹ്യൂമൻസ് ആർ പോളിഗമിസ്റ്റ് എന്ന് കനകം കാമിനി കലഹത്തിൽ പറയുന്നത് പോലത്തെ സ്വഭാവമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. പ്രണയമുണ്ട് പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല.

ഞാനൊരു പോളിഗമിസ്റ്റാണ്. ആർക്കും അറിയാത്തൊരു വിൻസി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാൽ എല്ലാവക്കും അറിയാവുന്ന വിൻസിയായി മാറും. അപ്പച്ചനോ അമ്മച്ചിയോ എന്നെ അടുത്തറിയുന്നവർക്ക് പോലും അറിയാത്ത ഒരു വിൻസി എന്റെ ഉള്ളിലുണ്ട്. അത് ഞാൻ മാത്രം അറിഞ്ഞാൽ മതി എന്നത് എന്റെ വാശിയാണെന്നാണ് വിൻസി പറയുന്നത്’.