ഇൻസ്റ്റാഗ്രാമിൽ കൂടി മൂന്ന് ദിവസത്തെ പരിചയം; മൂന്ന് മക്കളുള്ള യുവതി കാമുകനൊപ്പം ഒളിച്ചോടി..!!

693

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി.

വിളവൂർക്കലിൽ വാടകക്ക് താമസിക്കുന്ന മുപ്പത്തിയൊന്ന് വയസുള്ള ലക്ഷ്മിയാണ് വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ മുപ്പത്തിയാറ് വയസ്സ് ഉള്ള എം മനോജിനൊപ്പം ഒളിച്ചോടിയത്.

കുറച്ചു ദിവസങ്ങൾക്കു മുന്നേ ഇരുവരും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. തുടർന്നാണ് മൂന്നു മക്കളുള്ള ലക്ഷ്മി മൂത്ത രണ്ടു മക്കളെ ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ച ശേഷം ഇളയ കുട്ടിയുമായി കാമുകനൊപ്പം പോയത്.

അതെ സമയം ഒരു കുഞ്ഞിനുള്ള മനോജ് അതിനെ ഉപേക്ഷിച്ചു ആണ് ലക്ഷ്മിക്ക് ഒപ്പം ഒളിച്ചോട്ടം നടത്തിയത്. ഭാര്യയുമായി വിവാഹ മോചനം നേടിയ ആൾ ആണ് മനോജ്. ലക്ഷ്മി യുടെ ഭർത്താവിന്റെ പരാതിയിൽ ആണ് ലക്ഷ്മിയെയും മനോജിനെയും പിടികൂടിയത്.

എന്നാൽ കാമുകനൊപ്പം പോകാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ലക്ഷ്മി പൊലീസിന് മുന്നിൽ പറഞ്ഞു. എന്നാൽ പ്രായപൂർത്തി ആകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നതിന് ലക്ഷ്മിക്ക് എതിരെ പ്രേരണ കുറ്റത്തിനും കാമുകന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു റിമാന്റ് ചെയ്തു.