മുസ്ലിം സ്ത്രീകളെ ലേലത്തിന് വെക്കുന്ന ആപ്പ്; നിർമാതാവ് അസമിൽ പിടിയിലായി..!!

110

മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച് വിവാദം സൃഷ്ടിച്ച ബുള്ളി ബായ് മൊബൈൽ ആപ്ലിക്കേഷന്റെ നിർമാതാവ് അസമിൽ പിടിയിൽ ആയി.

അസമിലെ ദിഗംബർ ജോർഹാട്ട് സ്വദേശിയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇരുപത്തിയൊന്ന് വയസുള്ള നീരജ് ബിഷ്‌ണോയിയെ ആണ് ഡൽഹി പോലീസ് പിടികൂടിയത്.

ഭോപ്പാലിലെ വെള്ളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥിയാണ് നീരജ്. മൊബൈൽ ഫോൺ , ലാപ്ടോപ്പ് എന്നിവയും നീരജിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ഈ ആപ്ലിക്കേഷന്റെ പ്രൊമോഷന്റെ ഭാഗമായി ട്വിറ്ററിൽ തുടങ്ങിയ പ്രധാന അക്കൗണ്ട് ഉപയോഗിക്കുന്നതും ഇയാൾ തന്നെയാണ്. നീരജിന്റെ വ്യാഴാച വൈകിട്ടോടെ ഡൽഹിയിൽ എത്തിച്ചു.