വിവാഹം കഴിഞ്ഞു എന്ന് കരുതി സ്ത്രീകളെ ഗര്ഭിണിയാകാൻ നിർബന്ധിക്കരുത്; ദീപിക പദുക്കോൺ..!!

55

പാപ്പരാസികൾ ഇപ്പോൾ ദീപിക പദുക്കോൺ രൺബീർ സിംഗ് താര ജോഡിക്ക് പിന്നാലെ ആണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ ദീപിക ഗർഭിണി ആണെന്നുള്ള ഗോസിപ്പ് വാർത്തകൾ മാധ്യമങ്ങളിൽ നിരവധി എത്തിയത്. അതിനുള്ള മറുപടി എന്നോണം ദീപിക ഇങ്ങനെ പറഞ്ഞത്.

“വി​വാ​ഹി​ത​യാ​യി എ​ന്ന ഒറ്റ കാരണം കൊ​ണ്ടാ​ണ് ആ​ളു​ക​ൾ അ​മ്മ​ ആകുന്നതിനെ കു​റി​ച്ച് ചോ​ദി​ക്കു​ന്ന​ത്. കുഞ്ഞുങ്ങളുള്ള പ​ല സുഹൃ​ത്തു​ക്ക​ളും ഇ​തി​നെ​ക്കു​റി​ച്ച് എ​ന്നോ​ട് പറഞ്ഞിട്ടു​ണ്ട്. വി​വാ​ഹം കഴി​ഞ്ഞു എ​ന്ന കാ​ര​ണം കൊ​ണ്ട് സ്ത്രീ​ക​ളെ ഗ​ർ​ഭി​ണി​ക​ളാ​കാ​ൻ നിർബന്ധിക്ക​രു​ത്.

അ​ത് ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ സം​ഭ​വി​ക്കേ​ണ്ട​താ​ണ്. ആ ​അ​വ​സ്ഥ​യി​ൽ കൂ​ടി ക​ട​ന്നു പോ​കു​വാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സം​ഭ​വി​ക്കേ​ണ്ട​ത് സ​മ​യ​ത്ത് സം​ഭ​വി​ച്ചു​കൊ​ള്ളും’. ദീ​പി​ക പ​റ​ഞ്ഞു

You might also like