എന്ത് കാണിച്ചിട്ടും ഒരു മെനയില്ലല്ലോ സജി; ബിഗ് ബോസ് രേഷ്മയുടെ പോസ്റ്റിൽ യുവാവ്; മറുപടിയുമായി രേഷ്മ..!!

134

ബിഗ് ബോസ് മലയാളം സീസൺ 2 ൽ ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ഒരാൾ ആണ് മോഡലും ആയ രേഷ്മ നായർ. ബിഗ് ബോസ്സിലെ മറ്റൊരു മത്സരാർത്ഥി രജിത് കുമാർ രേഷ്മയുടെ കണ്ണുകളിൽ പച്ച മുളക് തേക്കുകയും തുടർന്ന് രജിത് കുമാർ ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്താകുകയും ചെയ്തു ഈ സംഭവത്തെ തുടർന്ന് രജിത് ആർമിയുടെ വമ്പൻ സോഷ്യൽ മീഡിയ ആക്രമണം നേരിട്ടതിൽ മുൻ പന്തിയിൽ ആണ് രേഷ്മയുടെ സ്ഥാനം.

എന്നാൽ ഷോ പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും രജിത് ആർമിയുടെ കലിപ്പ് തീരുന്നില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രത്തിൽ അടിയിൽ ഇട്ട കമന്റ് ആണ് രേഷ്മയെ ചൊടിപ്പിച്ചത്. ഇത് എന്ത് മോഡൽ ആണെന്നും എന്ത് ചെയ്തിട്ടും ഒരു മെനയും ഇല്ലല്ലോ. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും ഒരുപാട് മോഡലുകളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രേം കോലം കേട്ട കോലം വെച്ച് കെട്ടിയ ദാരിദ്ര്യം പിടിച്ച മോഡലിനെ ആദ്യമായി ആണ് കാണുന്നത് എന്നും മോഡൽ തനിക്ക് പറ്റിയ പണിയല്ല എന്ന് ഇതുവരെയും മനസിലായില്ലേ.. നാണം ഇല്ലാത്തതു കൊണ്ട് നാണക്കേടും ഇല്ലല്ലോ എന്നാണ് യുവാവിന്റെ കമന്റ്.

“നീ പോടാ കോപ്പേ” എന്നായിരുന്നു രേഷ്മ മറുപടി നൽകിയത്. തുടർന്ന് രജിത് ആരാധകരുടെ 100 നു മുകളിൽ കമന്റ് ആണ് പോസ്റ്റിൽ വന്നത്.

https://youtu.be/vMD705PUhT0