പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ മഹാസംരംഭത്തിനു എല്ലാവരും പങ്കാളികൾ ആവണം; മമ്മൂട്ടി..!!

16

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വനം ചെയ്ത ദീപം തെളിയിക്കലിന് എല്ലാവരും പങ്കാളികൾ ആവണം എന്ന് നടൻ മമ്മൂട്ടി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ 5 നു രാത്രി 9 മാണി മുതൽ 9 മിനിറ്റ് ലൈറ്റുകൾ അണച്ച് ടോർച്ചോ വിളക്കോ തെളിയിച്ച് ദീപം തെളിയിക്കാൻ ആണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടത്.

കോവിഡ് എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്ന പ്രതീതാത്മക കൂട്ടായ്മ ആയി ആണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. മമ്മൂട്ടിയുടെ വീഡിയോ സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെ..

കോവിഡ് എന്ന മഹാവിപത്തിനെ നമ്മുടെ നാട് ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഏപ്രിൽ 5 നു രാത്രി 9 മണി മുതൽ 9 മിനിറ്റ് അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും