മമ്മൂട്ടിയെ എന്തിനാണ് ലാലപ്പന്‍റെ ഫാൻസ്‌ ഇങ്ങനെ അപമാനിക്കുന്നത്; സ്വാമി ഭദ്രാനന്ദ..!!

45

തോക്ക് സ്വാമി എന്ന പേരിൽ പ്രശസ്തനായ സ്വാമി ഭദ്രാനന്ദ മോഹൻലാൽ ലാലപ്പൻ എന്ന് വിളിച്ചു അധിക്ഷേപിച്ച് രംഗത്ത്. മമ്മൂട്ടി ആരാധകർ തന്നെ വിഷമത്തോടെ സങ്കടം പറയാൻ എത്തി എന്നും, മമ്മൂട്ടിയെ പോലെ സ്വന്തം കഴിവ് കൊണ്ട് പ്രശസ്തനായ വ്യക്തിയെ എന്ത് കാര്യം കൊണ്ടും അപമാനിക്കാൻ ഉള്ള കഴിവ് ഒന്നും മോഹൻലാലിന്റെ ആരാധകർക്ക് ഇല്ല എന്നും അതിനുള്ള ശേഷി ഉള്ളവർ അല്ല മോഹൻലാൽ ആരാധകർ എന്നും ഭദ്രാനന്ദ വീഡിയോയിൽ പറയുന്നു.

മലയാള സിനിമയുടെ അതുല്യ നടനായ മോഹൻലാലിനെ വീഡിയോയിൽ ഉടനീളം ലാലപ്പൻ എന്നാണ് സ്വാമി വിളിക്കുന്നത്. പോലീസിന്റെ തോക്കിന് മുന്നിലും ജലഭീരങ്കികൾക്ക് മുന്നിലും നെഞ്ചു ഉറപ്പോടെ നിൽക്കുന്ന യുവാക്കൾ ഉള്ള ഈ നാട്ടിൽ സോഷ്യൽ മീഡിയയിൽ ട്രോൾ എഴുതാൻ മാത്രമേ ലാലപ്പന്റെ ആരാധകർക്ക് കഴിവ് ഉള്ളൂ എന്നും സ്വാമി വീഡിയോയിൽ പറയുന്നു.

മമ്മൂട്ടി ആരാധകർ ആയ പിള്ളേർ കരഞ്ഞു കൊണ്ടാണ് തന്റെ അടുത്ത് എത്തിയത് എന്നും സ്വാമി വീഡിയോയിൽ പറയുന്നുണ്ട്. നിരവധി വിവാദങ്ങൾ ഉണ്ടാക്കിയ സ്വാമിയുടെ വീഡിയോ കാണാം,

https://www.facebook.com/swami.bhadraanand/videos/617920155297958/?app=fbl