ഇന്ദ്രജിത്തിനും ലൂസിഫറിനും ആശംസകള്‍ നേര്‍ന്ന് ഇര്‍ഫാന്‍ പത്താൻ; ട്രെയ്‌ലർ മാർച്ച് 22ന്..!!

34

മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ. മലയാളത്തിലെയും തമിഴ് നാട്ടിലെയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം, വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.

ആശിർവാദ് സിനിമാസിന്റെ ബനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികയായി എത്തുന്നത്, കൂടാതെ നൈല ഉഷ, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ലോകമെങ്ങും ഒരേ ദിവസം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്ലർ അബുദാബിയിൽ വെച്ചു നടക്കുന്ന പ്രൊമോഷൻ വേദിയിൽ മാർച്ച് 22 വൈകിട്ട് 6.30ആണ് ലോഞ്ച് ചെയ്യുന്നത്.

ചിത്രത്തിനും ഇന്ദ്രജിത്തിനും ആശംസകൾ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ എത്തിയിരിക്കുകയാണ്. ഇന്ദ്രജിത് സുകുമാരന്റെ പോസ്റ്ററിന് ഒപ്പം ആൾ ദി ബെസ്റ്റ് പറഞ്ഞാണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ചിത്രം മാർച്ച് 28 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്.