മരിച്ചുപോയ അച്ഛനെ വരെ തെറി വിളിക്കുന്നു; കരഞ്ഞു കൊണ്ട് ആര്യ..!!

105

മലയാളത്തിൽ വളരെ ട്രെൻഡിങ് ആയ റിയാലിറ്റി ഷോയിൽ ഒന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2. ബിഗ് ബോസ്സിൽ ഏറ്റവും ശക്തമായ മത്സരാർത്ഥി ആയിരുന്നു ആര്യ എങ്കിൽ കൂടിയും ഡോക്ടർ രജിത് കുമാറിന് എതിരെ ശക്തമായ ഒരു ടീം ഉണ്ടാക്കിയത് കൊണ്ട് തന്നെ ആര്യക്ക് ബിഗ് ബോസ് കഴിഞ്ഞതോടെ ആരാധകരേക്കാൾ കൂടുതൽ വിരോധികൾ ആണ്.

എന്നാൽ താൻ ഇടുന്ന പോസ്റ്റുകളിൽ തെറി വിളി തുടർന്നതോടെ വളരെ രോഷത്തോടെ ആണ് ആദ്യം താരം മറുപടി നൽകി ഇരുന്നത്. സൈബർ കേസ് ആക്കും എന്ന് പറഞ്ഞു എങ്കിൽ കൂടിയും ഒരു വിധം ആളുകൾ താരത്തെ ഇപ്പോൾ ചീത്ത വിളി തന്നെയാണ്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം താരം ഇട്ട പോസ്റ്റിൽ ആര്യയുടെ കുഞ്ഞിനെ അടക്കം ചീത്ത വിളി നടത്തിയിരുന്നു.

ബിഗ് ബോസ് വീട്ടിൽ എത്തിയ ഓരോരുത്തർക്കും ആരാധകർ കാണും എങ്കിൽ കൂടിയും വർഷങ്ങൾക്ക് മുന്നേ മരിച്ച അച്ഛനെ പോലും വെറുതെ വിടാത്തത് സഹിക്കാൻ കഴിയുന്നില്ല എന്നാണ് ആര്യ പറയുന്നത്. ആര്യയുടെ പോസ്റ്റിൽ ഏറ്റവും കൂടുതൽ കമന്റുകൾ വരുന്നത് രജിത് സാറിനോട് കാണിച്ച അനീതികൾക്ക് മാപ്പ് പറയണം എന്നുള്ളത് ആയിരുന്നു. ഇത്തരത്തിൽ കമെന്റ് ഇടുന്ന ആളുകളെ ശ്രദ്ധിക്കാൻ പോകേണ്ട ആവശ്യം ഇല്ല എന്നും ഒരു വിഭാഗം പറയുന്നു.