എന്റെ ഗ്ലാമറിന്റെ രഹസ്യം ഇതാണ്; സാധികയുടെ വ്യത്യസ്ത മറുപടിയിൽ ആരാധകരുടെ കയ്യടി..!!

128

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് സാധിക വേണുഗോപാൽ (sadhika venugopal). കോഴിക്കോട് സ്വദേശിനിയായ സാധിക മോഡൽ രംഗത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ഇന്ന് മലയാള അഭിനയ ലോകത്തിലെ തിരക്കേറിയ താരം ആണ്.

ഗ്ലാമർ വേഷങ്ങൾ അടക്കം ധരിക്കുന്നതിൽ സാധിക മുൻപന്തിയിൽ ആണെന്ന് ഇരിക്കെ തനിക്ക് എതിരെ വരുന്ന വിമർശനങ്ങൾക്ക് എതിരെ അതെ നാണയത്തിൽ മറുപടി നൽകാനും സാധികക്ക് ഒരു മടിയും ഇല്ല. ശാലീന സൗന്ദര്യവും അതോടൊപ്പം ഗ്ലാമർ വേഷങ്ങളും ധരിക്കുന്ന സാധിക തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ഈ ഭംഗിയുടെ കാരണം തന്റെ മാതാപിതാക്കൾ ആണെന്ന് ആണ് താരം പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു ചിത്രത്തിന് അടിയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി ആയി ആണ് താരം ഇക്കാര്യം പറഞ്ഞത്.