ഞാൻ പോയിട്ട് വന്നപ്പോൾ എന്റെ കൂട്ടുകാരി കാമുകനെ കൈക്കലാക്കി; ചെറിയ പ്രായത്തിൽ ആയിരുന്നു വിവാഹം; ആര്യ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ്സ് തുറക്കുന്നു..!!

2,050

മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ താരം മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്.

വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്. അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്.

Badayi arya

മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്.

എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു.

Badayi arya

എന്നാൽ ബിഗ് ബോസ് സീസൺ 2 ഉം മൂന്നും കഴിഞ്ഞിട്ടും ആര്യയുടെ ജാൻ എത്തിയില്ല. ബിഗ് ബോസ്സിൽ ഉണ്ടാക്കിയ വിമർശകരുടെ കൂട്ടത്തിൽ ആയിപ്പോയി ആര്യയുടെ ജാനും. കഴിഞ്ഞ ഒന്നര വർഷമായി ഇതോർത്തു കരയാത്ത ദിവസങ്ങളില്ല. മകൾക്കും വലിയ ഷോക്കായി. എന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ആ പ്രണയത്തെ കുറിച്ച് കൗമുദിയുടെ താരപ്പകിട്ട് എന്ന ഷോയിൽ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആര്യ വീണ്ടും. ഇത്തവണ കൂടുതൽ വിശദമായി തന്നെ തേച്ചതിനെ കുറിച്ച് താരം പറഞ്ഞത്. ഇപ്പോൾ വലിയൊരു ബ്രേക്കപ്പും വിഷാദവുമൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നതേയുള്ളു. കുറച്ച് മാസങ്ങളെ ആയിട്ടുള്ളു.

Badayi arya big boss

അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം. എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോൾ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാൻ പോയ ഗ്യാപ്പിൽ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷൻ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്.

അവരിപ്പോൾ ഒരു റിലേഷൻഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോന്ന് ആര്യ ചോദിക്കുന്നത്. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ല. എന്റെ വിവാഹം വളരെ ചെറിയ പ്രായത്തിലായിരുന്നു. പതിനെട്ട് വയസിൽ തന്നെ ഞാൻ വിവാഹം കഴിച്ചു.

ആര്യയെ തേച്ച കാമുകൻ ഞാനല്ല; ആര്യയെ നേരിട്ട് കണ്ടിട്ടുപോലുമില്ല; ശ്രീകാന്ത് മുരളി..!!

ജാൻ തേച്ചിട്ട് പോയി; മോൾക്ക് വലിയ ഷോക്കായി; ബിഗ് ബോസ് തന്ന ഏറ്റവും വലിയ നഷ്ട്ടത്തെ കുറിച്ച് ആര്യ..!!

അതിന് ശേഷമാണ് അച്ഛനെയും അമ്മയെയുമൊക്കെ മിസ് ചെയ്യാൻ തുടങ്ങിയത്. അതിന് മുമ്പ് എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന് കരുതിയിരുന്നു. പെട്ടെന്ന് അവരിൽ നിന്ന് മാറിയപ്പോഴാണ് വിഷമമായത്. എനിക്ക് മാത്രമല്ല അച്ഛനും അങ്ങനെ ആയിരുന്നു. ആ സമയം മുതലാണ് അച്ഛനുമായി ഒരു ബോണ്ടിങ് വന്നത്.

Arya babu

പിന്നീടത് ശക്തമായെന്നും ആര്യ വ്യക്തമാക്കുന്നു. ആര്യയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിന് എനിക്ക് മനസമാധാനമായി കിടന്ന് ഉറങ്ങണമെന്നേയുള്ളു എന്നായിരുന്നു നടി പറഞ്ഞത്.

എല്ലാവരും എന്റെ അടുത്ത് സന്തോഷിക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കും. സമാധാനമുള്ള മനസ് ആയിരിക്കണമെന്നേ ഞാൻ പറയുകയുള്ളു. സന്തോഷത്തെക്കാളും ഏറെ സമാധാനത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.