അമ്മയാകുന്ന സന്തോഷത്തിൽ അനു സിത്താര; കുഞ്ഞതിഥിയെ വരവേൽക്കാൻ താരകുടുംബം; വാർത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞു നടി അനു സിത്താര..!!

142

മലയാള സിനിമയുടെ യുവ നടിമാരിൽ പ്രമുഖയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളും ആണ് അനു സിത്താര. ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതാക്കി, സൂപ്പർ താരങ്ങൾക്ക് ഒപ്പം നായിക ആയി എത്തുവാൻ അവസരം ലഭിച്ച നടിയാണ് അനു.

മികച്ച ചിത്രങ്ങൾ ചെയ്യുന്നതിന് ഒപ്പം അതീവ ഗ്ലാമർ വേഷങ്ങളിൽ നിന്നും ഒരു അകലം പാലിക്കുന്ന നടികൂടിയാണ് അനു സിത്താര.

താരത്തിനെതിരെ പ്രചരിക്കുന്ന വ്യാജവാർത്തയുടെ സത്യാവസ്ഥ പുറത്തുകാട്ടിയ അനുവിന്റെ പോസ്റ്റ് വൈറലാകുന്നു. അനു സിതാര അമ്മയാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജ വാർത്ത തുറന്നു കാട്ടിയത്. വാർത്തയുടെ സ്‌ക്രീൻഷോട്ടും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന ‘ശുഭരാത്രിയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീപിന് ഒപ്പമുള്ള ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് അനുവിന് എതിരെയുള്ള വ്യാജ വാർത്ത എത്തിയത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ശുഭരാത്രി.

You might also like