ഞാൻ നാല് വിവാഹം കഴിച്ചട്ടില്ല, ആദ്യ ഭാര്യക്ക് ശേഷമുള്ള ബന്ധത്തിൽ ഒരു കുട്ടിയുണ്ട്, പക്ഷെ അവരെ വിവാഹം ചെയ്‌തട്ടില്ല; ആദിത്യൻ..!!

179

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ആകുന്ന വിവാഹമാണ്, സീരിയൽ നടി നടന്മാർ ആയ ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ഉള്ളത്. ഇരുവരുടെയും പുനർ വിവാഹമാണ്. ഇരുവർക്കും ഓരോ മകൻ ബന്ധം ഉണ്ട്.

തന്റെ ആദ്യ വിവാഹം 29 വയസിൽ ആണെന്ന് ആദിത്യൻ പറയുന്നു, 2015ൽ ആണ് താൻ വിവാഹ മോചനം നേടുന്നത്, തുടർന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ആ സ്ത്രീയുമായി ബന്ധം ഉണ്ടാകുന്നത് എന്നും അതിൽ തനിക്ക് ഒരു മകൻ ഉണ്ടെന്നും ആദിത്യൻ പറയുന്നു, 2016ൽ ആയിരുന്നു ആ ബന്ധം എങ്കിൽ കൂടിയും വിവാഹം വരെ ആ ബന്ധം എത്തിയില്ല എന്നും ആദിത്യൻ പറയുന്നു.

ഈ ബന്ധത്തെ കുറിച്ച് അമ്പിളിക്ക് അറിയാം എന്നും, തനിക്ക് എതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ സീരിയൽ മേഖലയിൽ ഉള്ള ഒരു പ്രമുഖ നിർമാതാവ് ആണെന്നും തന്റെ ജീവിതം ഇനിയും തകർക്കാൻ ശ്രമിച്ചാൽ കൂടുതൽ ഭവിഷ്യത്ത് നിർമാതാവ് നേരിടേണ്ടി വരും എന്നും ആദിത്യൻ കൂട്ടിച്ചേർക്കുന്നു.