ഗുരുവായൂർ ക്ഷേത്രത്തിൽ മോഹൻലാലിന് പ്രത്യേക പരിഗണന; ജീവനക്കാർക്ക് കിട്ടാൻ പോകുന്നത് കിടിലൻ പണി..!!

162

മലയാളത്തിന്റെ അതുല്യ നടനാണ് മോഹൻലാൽ. വമ്പൻ വിജയങ്ങൾ നേടി മലയാള സിനിമയുടെ നെടുംതൂണായി നിൽക്കുന്ന മോഹൻലാൽ നിരവധി സർക്കാർ പദ്ധതികൾ ബ്രാൻഡ് അംബാസിഡർ അടക്കം ഉള്ളയാൾ കൂടിയാണ്.

എന്നാൽ കഴിഞ്ഞ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയപ്പോൾ പ്രത്യേക പരിഗണന കൊടുത്തത് ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.

Mohanlal

നടൻ മോഹൻലാൽ എത്തിയ കാർ നടക്ക മുന്നിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെ ഔദ്യോഗിക നടപടികൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് എന്താണ് അതിനുണ്ടായ കാരണം എന്ന് കാണിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള അഡ്മിനിസ്ട്രേറ്റർ തലത്തിൽ നിന്നും നോട്ടീസ് നൽകി കഴിഞ്ഞു.

വ്യത്യസ്തമായ എന്ത് കാരണം ഉണ്ടായത് കൊണ്ട് ആണ് നടൻ മോഹൻലാലിൻറെ മാത്രം വാഹനം അകത്തേക്ക് കടത്തി വിടാൻ അനുമതി നൽകിയത് എന്ന് ഉള്ള വിശദീകരണം നൽകണം. ഈ വിഷയത്തിൽ ജീവനക്കാരൻ നൽകിയ മറുപടി മോഹൻലാലിനൊപ്പം ഭരണ സമിതിയുമായി ബന്ധപ്പെട്ട മൂന്നുപേർ കൂടി ഉള്ളത് കൊണ്ട് ആണ് ഗേറ്റ് തുറന്നു നൽകിയത് എന്നാണ്.

Mohanlal

എന്നാൽ ഇത്തരത്തിൽ ക്ഷേത്ര നിയമങ്ങൾക്ക് എതിരെയുള്ള പ്രവർത്തി ചെയ്ത മൂന്ന് ജീവനക്കാരെ അടിയന്തിരമായി ജോലിയിൽ നിന്ന് മാറ്റി നിർത്താൻ അഡ്മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകി എന്നാണ് ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ട്. കൊല്ലത്ത് നിന്നുള്ള പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്.

ക്ഷേ​ത്ര ദർശ​ന​ത്തി​നെ​ത്തി​യ മോഹൻലാൽ സഞ്ചരിച്ച കാർ വ​ട​ക്കേ​ന​ട​യി​ലൂ​ടെ ക്ഷേ​ത്ര പരിസരത്തേക്ക് സെ​ക്യൂ​രി​റ്റി ജീവനക്കാർ കയറ്റുക ആയിരുന്നു. വടക്കേനടയിൽ നാരായനാലായത്തിന് സ​മീ​പ​മുള്ള ഗേ​റ്റ് തുറന്നു കൊടുത്തിട്ടാണ് വാഹനം ക്ഷേ​ത്ര പ​രി​സ​ര​ത്തേ​ക്ക് പ്രവേശിച്ചത്. 

ഗേ​റ്റ് തു​റ​ന്ന് വാ​ഹ​നം ക​ട​ത്തി​വി​ട്ട ജീ​വ​ന​ക്കാ​രെ സർവീസിൽ നിന്നും മാ​റ്റി​ നിർത്താൻ ചീ​ഫ് സെക്യൂ​രി​റ്റി ഓ​ഫി​സ​ർക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നിർദ്ദേശം നൽകി എന്നാണ് അറിയാന്‍ കഴിയുന്നത്.

സാ​ധാ​രാ​ണയായി വി.​ഐ.​പി വാഹ​ന​ങ്ങ​ളെ തെക്കേ നട വ​ഴി​യാ​ണ് ക​ട​ത്തി​വിടാറുള്ളത്. മോഹൻലാൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ആയിരുന്നു ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ദേവ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. ഷാ​ജി കെ. ​അ​ജി​ത് പ​ര​മേ​ശ്വ​ര​ൻ ന​മ്പുതി​രി​പ്പാ​ട് എ​ന്നി​വ​രാ​ണ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഉണ്ടായിരുന്നത്.

You might also like