മഞ്ജു – ശ്രീകുമാർ മേനോൻ വിഷയത്തിൽ മഞ്ജുവിനെ കൈവിട്ട് അമ്മയും ഫെഫ്കയും; വിശദീകരണം ഇങ്ങനെ..!!

41

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടിൽ ആണ് അമ്മ സംഘടനയും ഫെഫ്കയും.

ഡിജിപിക്ക് പരാതി നൽകിയതിന് ഒപ്പം തന്നെ മഞ്ജു ഇരു സംഘടനകൾക്കും പരാതി നൽകിയിരുന്നു. ശ്രീകുമാർ മേനോൻ തന്റെ ലെറ്റർ പാടുകൾ അടക്കം ദുരുപയോഗം ചെയ്യുന്നു എന്നും തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു, തന്നെയും തന്റെ കൂടെ ഉള്ളവരെയും ഭീഷണി പെടുത്തുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.

സംഭവം ക്രിമിനൽ കേസ് ആണ് എന്നും തങ്ങൾക്ക് തൊഴിൽ പരമായ വിഷയങ്ങളിൽ സഹായങ്ങൾ നൽകാൻ കഴിയൂ എന്നും കേസ് അതിന്റെ മുറയിൽ തന്നെ നടക്കട്ടെ എന്നും ആണ് അമ്മ ജെനെറൽ സെക്രട്ടറി ഇടവേള ബാബുവും ഫെഫ്ക പ്രസിഡണ്ട് ബി ഉണ്ണികൃഷ്ണൻ എന്നിവർ പറയുന്നത്.