അവസാനം കിംഗ് കോഹ്‌ലിയും സമ്മതിച്ചു രോഹിത് തന്നെയാണ് താരം; കോഹ്‌ലിക്ക് കിടിലം മറുപടിയുമായി രോഹിത് ശർമ്മ..!!

67

ദക്ഷിണാഫ്രിക്കയെ ചുട്ടു ചാമ്പലാക്കി ടെസ്റ്റ് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ബഹുദൂരം മുന്നിൽ ആയി ഇന്ത്യ നിൽക്കുമ്പോൾ പരമ്പരയിലെ താരം ആയി രോഹിത് ശർമ്മ മാറിക്കഴിഞ്ഞിരുന്നു. ഈ പരമ്പരയിലെ 4 ഇന്നിങ്‌സുകളിൽ ആയി രോഹിത് നേടിയത് 3 സെഞ്ചുറികൾ, കൂടെ 529 റൺസും.

ഇതോടെ കോഹ്ലി പറയുന്നത് ഇങ്ങനെ,

ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും രോഹിത് ശർമയ്ക്ക്. സമ്മർദങ്ങളെയും സങ്കോചങ്ങളെയും മറന്ന ഇന്നിംഗ്സ് ആയിരുന്നു അദ്ദേഹം പുറത്തെടുത്തത്. ടെസ്റ്റിൽ ഓപ്പണർ ആയി ഇറങ്ങിയ ആദ്യ അവസരത്തിൽ തന്നെ പരമ്പരയുടെ താരമായത് വലിയ നേട്ടം തന്നെയാണ്.

എന്നാൽ തന്നെ ഓപ്പണർ ആയി ഇറക്കിയതിനു നന്ദി അറിയിച്ചിരിക്കുകയാണ് രോഹിത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

ടെസ്റ്റിൽ ഓപ്പണർ ആയി ഇറങ്ങാൻ അവസരം തന്ന ടീം മാനേജ്‌മെന്റിന് നന്ദി. ന്യൂ ബോൾ കളിക്കുക എന്നുള്ളത് വെല്ലുവിളിയാണ്. പരിശീലിച്ചു കഴിഞ്ഞാൽ അതൊരു വലിയ സാധ്യതയും ആണ്. അതിൽ കൊച്ചിന്റെയും ക്യാപ്റ്റന്റെയും നല്ല പിന്തുണ കിട്ടി.