അന്ന് ജോജുവിന്റെ നായികയാവാതെ മഞ്ജു പിന്മാറി; ഇന്ന് പകരംവീട്ടി ജോജു ജോർജ്..!!

56

മലയാളത്തിൽ നൂറോളം ചിത്രത്തിൽ പല വേഷങ്ങളും ചെയ്തു എങ്കിൽ കൂടിയും ജോജു ജോർജ് എന്ന നടന്റെ തലവര തെളിഞ്ഞത് പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ നായകനായതിൽ എത്തിയതിൽ കൂടി ആയിരുന്നു.

തുടർന്ന് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയവും വലിയ വിജയമായി മാറിയിരുന്നു. പൊറിഞ്ചു മാറിയതിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ അവസാന നിമിഷം മഞ്ജു നായിക സ്ഥാനം ചെയ്യാൻ കഴിയില്ല എന്ന് പറയുകയായിരുന്നു.

തുടർന്നാണ് ചിത്രത്തിൽ നൈല ഉഷ ജോജു ജോർജിന്റെ നായികയായി എത്തിയത്. ഇപ്പോഴിതാ ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കി റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്താൻ ഇരുന്നത് ജോജുവും മഞ്ജു വാര്യരും ആയിരുന്നു.

എന്നാൽ ചിത്രത്തിൽ നിന്നും ജോജു പിന്മാറിയിക്കുകയാണ്. എന്നാൽ ചിത്രത്തിൽ ജോജുവിന്‌ പകരം സംവിധായകൻ റോഷൻ ആൻഡ്രുസ് നായകനായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഉണ്ണി ആർ തന്നെ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.