ശ്രീനിവാസന്റെ വാക്കുകൾക്ക് വില നൽകേണ്ട ആവശ്യമില്ല; വിമർശനവുമായി പാർവതി തിരുവോത്ത്..!!

85

പറയുന്ന നിലപാടുകൾ കൊണ്ട് എന്നും വ്യത്യസ്തമാകുന്ന മലയാളസിനിമയിലെ പെൺശബ്ദമാണ് പാർവതി തിരുവോത്തിന്റേത്. മലയാള സിനിമയിൽ ആൺ പെൺ വിവേചനം ഇല്ല എന്നാണ് ശ്രീനിവാസൻ പറഞ്ഞത്, എന്നാൽ ശ്രീനിവാസന്റെ വാക്കുകൾക്ക് യാതൊരു വിലയും കല്പിക്കേണ്ട ആവശ്യം എന്നും ശ്രീനിവാസൻ പറഞ്ഞത് അപ്രസക്തം ആണെന്നും ആണ് പാർവതി പറഞ്ഞത്.

‘അത്തരം ഒരു കമന്റിന് ഉത്തരം പറഞ്ഞ് അതിനെ മഹത്വവൽക്കരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ആ കമന്റിന് ഞാൻ ഒരു വിലയും കൊടുക്കുന്നില്ല. അപ്രസക്തമാണ് ആ കമന്റ്. സത്യമാണ് പ്രസക്തം. ആ സത്യം എല്ലാവരുടെയും മുന്നിൽ തുറന്നുവച്ചിട്ടുള്ളതാണ്. അത് സുവ്യക്തവുമാണ്’-പാർവതി പറഞ്ഞു.

https://youtu.be/KSUu79pfnGM