അവസരം നൽകാം, എന്നാൽ കൊബ്രമൈസ് ചെയ്യാമോ, ഇത്തരത്തിൽ ഉള്ള ചോദ്യങ്ങളുമായി നിരവധി ആളുകൾ വരാറുണ്ട്; ഗായത്രി സുരേഷ്..!!

75

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി എത്തിയ നടിയാണ് ഗായത്രി സുരേഷ്.

2014ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂരുകാരിയായ ഗായത്രി, 2015ൽ ആണ് സിനിമയിൽ എത്തിയത്. മലയാളത്തിൽ അത്രകണ്ട് ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും ചിൽഡ്രൻസ് പാർക്ക് എന്ന മലയാള സിനിമ സിനിമയിൽ നായിക ഗായത്രിയാണ്, കൂടാതെ മലയാളം കടന്ന് തമിഴിലും ഈ വർഷം ഗായത്രി എത്തുകയാണ്.

തനിക്ക് സിനിമയിൽ ഉള്ള അവസരങ്ങൾ കുറയുന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗായത്രി,

കോപ്രമൈസ് ചെയ്താൽ സിനിമയിൽ നായിക ആക്കാം എന്നും അവസരങ്ങൾ നൽകാം എന്നുമുള്ള മെസേജുകൾ നിരവധി വാരാറുണ്ട് എന്ന് ഗായത്രി പറയുന്നു, ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

എന്നാൽ, ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാറില്ല എന്നും അവഗണിക്കുകയാണ് പതിവ് എന്നും അത് തന്നെയാണ് അത്തരക്കാർക്ക് ഉള്ള കൃത്യമായ മറുപടി എന്നും ഗായത്രി പറയുന്നു, 4ജി, ഹീറോയിൻ, ലൗവർ തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് ഇനി ഗായത്രിക്കായി ഉള്ളത്.

You might also like