തമിഴ് നടൻ വിശാലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു; ആശീർവാദവുമായി മോഹൻലാൽ..!!

63

തെന്നിധ്യൻ നടൻ വിശാലും ഹൈദരാബാദ് സ്വദേശിനി അനീഷയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ ഒരു ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആശിർവാദവുമായി മോഹൻലാലും സുചിത്ര മോഹൻലാലും എത്തി. മരക്കാർ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് മോഹൻലാൽ എത്തിയത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പ്രധാന വേഷത്തിൽ വിശാൽ എത്തിയിരുന്നു. മോഹൻലാലിനെ കൂടാതെ തമിഴ് സിനിമ ലോകത്തെ പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനീഷ. പ്രിയ സുഹൃത്ത് ആര്യയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്തിന് ശേഷം ആണ് വിശാൽ ഹൈദരാബാദ് എത്തിയത്.