ഉമ്മൻ ചാണ്ടി മത്സരിച്ചാൽ പീഢന വെളിപ്പെടുത്തലുകളുമായി എതിർ സ്ഥാനാർഥിയായി ഞാനും ഉണ്ടാകും; സരിത..!!

61

സോളാർ കേസും തുടർന്നുള്ള പീഡനങ്ങളുമായി എന്നും വാർത്തകളിൽ ഇടം നേടുന്ന സരിത നായർ വീണ്ടും തിരഞ്ഞെടുപ്പ് ആയപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ്.

സോളാർ കേസിൽ ആരോപണ വിധേയരായ കോണ്ഗ്രസ്സ് നേതാക്കൾ മത്സരിച്ചാൽ അവർക്ക് എതിരെ മത്സരിക്കും എന്നുള്ള പ്രഖ്യാപനവുമായി സരിത നായർ എത്തിയിരിക്കുകയാണ്.

ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എന്നിവരിൽ ആര് മത്സരിച്ചാലും എതിർ സ്ഥാനാർഥിയായി താനുണ്ടാകും. ലൈംഗിക പീഡനക്കേസിലടക്കം ഇവർക്കെതിരെയുള്ള തെളിവുകൾ വോട്ടർമാരെ അറിയിച്ചുകൊണ്ടായിരിക്കും തന്‍റെ പ്രചരണം. സോളാർ കേസ് നടപടികൾ അനന്തമായി നീണ്ടു പോവുകയാണെന്നും അവർ ആരോപിച്ചു.

എന്തായാലും സരിതയുടെ പുതിയ വെളിപ്പെടുത്തൽ കോണ്ഗ്രസിന് തലവേദന ആയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി മികച്ച മത്സരാർത്ഥികൾ നിർത്തിയ സാഹചര്യത്തിൽ സരിതയുടെ പുതിയ വെളിപ്പെടുത്തൽ കൂടുതൽ തലവേദന ആയിരിക്കുകയാണ് കോണ്ഗ്രസിന്.