ആ ഗോസിപ്പുകളിൽ സന്തോഷം, ഇന്ദ്രന്റെ തിരിച്ചു വരവിൽ ത്രിൽ അടിച്ച് സീത; സ്വാസിക പറയുന്നു..!!

113

ഫ്ലൊവേഴ്‌സ് ചാനലിൽ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് സീത, വലിയ ഫാൻസ് ഫോളോവേഴ്‌സ് ഉള്ള പരമ്പരയിൽ ഇന്ദ്രന്റെ തിരിച്ച് വരവ് ആഘോഷിക്കുകയാണ് ആരാധകർ.

വില്ലൻ ആയി എത്തിയ ഇന്ദ്രന്റെ കഥാപാത്രം അവതരിപ്പിക്കുകയാണ് ഷാനവാസ്. സീതയായി അഭിനയിക്കുന്നത് സ്വാസികയാണ്. ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രിയാണ് സീരിയലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ചെറിയ വിവാദങ്ങൾക്ക് മുഖം കൊടുത്ത് സീരിയലിൽ നിന്നും പുറത്തായ ഷാനവാസ് ഇപ്പോൾ തിരിച്ച് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ഉള്ള എപ്പിസോഡിൽ ഇന്ദ്രൻ എത്തി തുടങ്ങി. ഇന്ദ്രന്റെ തിരിച്ചു വരവിനെ കുറിച്ചും വിവാഹത്തെ കുറിച്ചും ഷണവാസുമായി ഉള്ള ഗോസിപ്പിനെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് സ്വാസിക.

ഇന്ദ്രൻ മരിച്ചു പോയതായി ആണ് സീരിയലിൽ നിന്നും ഇന്ദ്രൻ പുറത്തായി ഉള്ളപ്പോൾ ഉള്ള അവസാന സീനുകൾ, എന്നാൽ സോഷ്യൽ മീഡിയയിൽ കൂടി വിവാദങ്ങളും സങ്കടം പറച്ചിലുകൾ എല്ലാം ആയപ്പോൾ ഇന്ദ്രന്റെ മരണം അനാവശ്യമായി എന്നാണ് ആരാധകർ പറഞ്ഞത്. എന്നാൽ, ഇന്ദ്രന്റെ തിരിച്ചു വരവിൽ തങ്ങൾ അടക്കം ഉള്ള എല്ലാവരും ഏറെ സന്തോഷത്തിൽ ആണ് സ്വാസിക വിജയ് പറയുന്നു.

സീത സീരിയലിൽ എത്തിയതിന് ശേഷം ആണ് എന്റെ അഭിനയ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടായത് എന്നും കഴിഞ്ഞ 3 വർഷമായി സീത കുടുംബത്തിന്റെ ഭാഗം ആണ് താൻ എന്നും ഈ സീരിയലിന്റെ ഭാഗം ആയതിന് ശേഷം ആണ് നൃത്ത വേദികളിലും സിനിമയിലും അടക്കം തനിക്ക് അവസരങ്ങൾ ലഭിച്ചത്.

ഷാനവാസും താനും തമ്മിൽ ഉള്ള ഗോസിപ്പുകൾ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് സ്വാസിക പറയുന്നത്. ഈ ഗോസിപ്പുകൾ വരുമ്പോൾ ആണ് മറ്റുള്ളവർ തന്നെ കുറിച്ച് സംസാരിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്യുന്നത് എന്നാണ് നടി പറയുന്നത്. ഇന്ദ്രനും സീതയും തമ്മിൽ ഉള്ള സീനുകൾ ആളുകൾക്ക് യഥാർത്ഥമായി തോന്നിയത് കൊണ്ടാണ് തങ്ങൾ ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ വരുന്നത് എന്നാണ് നടിയുടെ വിലയിരുത്തൽ.

You might also like