ഇസക്ക് കൂട്ടായി പുത്തൻ അതിഥിയെത്തി; കുഞ്ഞു പിറന്ന സന്തോഷത്തിൽ ടോവിനോ തോമസ്..!!

58

മലയാളത്തിലെ പ്രിയ താരം ടോവിനോ തോമസിന് കുഞ്ഞു പിറന്നു. സന്തോഷം പങ്കുവെച്ചു താരം. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിൽ കൂടി 2012 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം സഹ താരവും തുടർന്ന് വില്ലൻ ആയും തിളങ്ങി എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

തന്റെ കൂട്ടുകാരി ആയിരുന്ന ഏറെ കാലം പ്രണയത്തിനും ശേഷം ആണ് ടോവിനോ തന്റെ ജീവിത സഖിയായി ലിഡിയയെ കൂടെ കൂട്ടിയത്. ഒമ്പത് വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു 2014 ൽ ഇരുവരുടെയും വിവാഹം. 2016 ആണ് ടോവിനോക്കും ലിഡിയക്കും ഇസ എന്ന പെൺകുട്ടി പിറന്നത്.

ഇപ്പോഴിതാ ഇസക്ക് കൂട്ടായി ഒരു കുഞ്ഞനുജൻ കൂടി എത്തിയിരിക്കുകയാണ്. കുട്ടി പിറന്ന വാർത്ത ടോവിനോ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടത്.