മഴവിൽ എന്റർടൈന്മെന്റസ് അവാർഡ്; പൃഥ്വിരാജ് മികച്ച സംവിധായകൻ, ടോവിനോ മികച്ച നടൻ..!!

143

ഈ വർഷത്തെ മഴവിൽ എന്റർടൈന്മെന്റസ് അവാർഡുകൾ പ്രഖ്യാപിച്ചു, 2018ലെയും 2019ൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങൾ കണക്കിൽ എടുത്താണ് അവാർഡ് പ്രഖ്യാപിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തതിൽ കൂടിയാണ് പ്രിത്വിരാജ് സുകുമാരൻ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്. മോഹൻലാലിന് ഒപ്പം പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്രോയി, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ആണ് ലൂസിഫറിൽ പ്രധാന വേഷത്തിൽ എത്തിയത്.

ടോവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുത്തപ്പോൾ, ഐജ്വര്യ ലക്ഷ്മിയാണ് മികച്ച നടി, വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിൽ കൂടി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആണ് മികച്ച താരജോഡികൾ.

You might also like