സാന്ത്വനം സീരിയലിലെ ലക്ഷ്മിയമ്മ ശരിക്കും ആരാണെന്ന് അറിയുമോ; ഗിരിജയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ..!!

334

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പ്രത്യേകിച്ച് വീട്ടമ്മമാർ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് സീരിയലുകൾ. മലയാളത്തിൽ ഏറ്റവും മികച്ച സീരിയലുകൾ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റാണ്. റേറ്റിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളതും ഏഷ്യാനെറ്റിന്റെ ജനപ്രിയ സീരിയലുകൾ തന്നെ.

അത്തരത്തിൽ ടിആർപിയിൽ ഒന്നാം സ്ഥാനത്തിൽ നിൽക്കുന്ന സീരിയൽ ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോഴ്സിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിനെയും സഹോദര സ്നേഹത്തിന്റെയും കഥ പറയുന്ന സീരിയൽ നിർമ്മിക്കുന്നത് സീരിയലിലെ പ്രധാന താരം കൂടി ആയ ചിപ്പിയാണ്. വമ്പൻ ആരാധകർ ഉള്ള സീരിയലിൽ ഏറ്റവും കൂടുതൽ പ്രിയം പ്രേക്ഷകർക്ക് ശിവാജ്ഞലിമാരെയാണ്.

എന്നാൽ സീരിയലിൽ നാല് സഹോദരങ്ങളുടെ അമ്മ വേഷത്തിൽ എത്തുന്ന നടിയാണ് ഗിരിജ. പരമ്പരയിൽ മുൻ കോപിയായ ഏത് വിഷയത്തിലും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന വീൽ ചെയറിൽ അരക്ക് കീഴ്പോട്ട് സ്വാധീനം ഇല്ലാത്ത ആളുടെ വേഷത്തിൽ ആണ് ഗിരിജ എത്തുന്നത്.

ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിനേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും യഥാർത്ഥത്തിൽ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്നുള്ള സംശയം പ്രേക്ഷകർക്കുണ്ട്.

തന്റെ മക്കളെ സഹകരിക്കുമെങ്കിലും എന്തെങ്കിലും ഒരാപത്ത് വന്നാൽ ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്ന കഥാപാത്രം കൂടി ആണ് ലക്ഷ്മി അമ്മയുടേത്. സിനിമ സീരിയൽ താരം ആണ് യഥാർത്ഥത്തിൽ ലക്ഷ്മിയമ്മ എന്ന വേഷം ചെയ്യുന്ന ഗിരിജ. ഗിരിജ പ്രേമൻ എന്ന പേരിൽ ഉള്ള താരം സിനിമ സീരിയൽ താരം കൊച്ചുപ്രേമന്റെ ഭാര്യ കൂടി ആണ്.

1984 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഹരി കൃഷ്ണൻ എന്ന മകൻ ഉണ്ട്. ഈ അടുത്താണ് മകന്റെ വിവാഹം നടന്നത്. നാടകത്തിൽ കൂടി ആണ് ഗിരിജ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

You might also like