സാന്ത്വനം സീരിയലിൽ സേതുവേട്ടനെ മാറ്റിയോ; ബിജേഷ് അവനൂരിനെ മാറ്റിയതെന്തിനെന്ന് ആരാധകർ..!!

739

സാന്ത്വനം സീരിയൽ 272 എപ്പിസോഡുകൾ കഴിഞ്ഞ മുന്നേറുമ്പോൾ ആരാധകർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു വാർത്ത ആണ് വന്നിരിക്കുന്നത്. സാന്ത്വനത്തിൽ നിന്നും ബിജേഷിനെ മാറ്റിയോ എന്നുള്ള അകാംഷയിൽ ആണ് ആരാധകർ. എന്താണ് കാരണം എന്നും ആളുകൾ തിരക്കുന്നുണ്ട്.

സാന്ത്വനത്തിൽ വളരെ കുറച്ചു എപ്പിസോഡുകളിൽ മാത്രം ആണ് ബിജേഷ് അവതരിപ്പിക്കുന്ന കഥാപാത്രം വരാറുള്ളൂ എങ്കിൽ കൂടിയും ഏറെ പ്രാധാന്യമുള്ള വേഷം ആണ് ബിജേഷിന്റേത്. സേതു എന്ന കഥാപാത്രം ആയി ബിജേഷ് എത്തുന്നത്.

കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.

ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. എല്ലവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഏട്ടനും ഏടത്തിയും അവരുടെ സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയലിൽ ഏറ്റവും ഹൈലൈറ്റ് ആയി ഉള്ളത് ശിവന്റെയും അഞ്ജലിയുടെയും പ്രണയം തന്നെയാണ്.

അഞ്ജലിയുടെ വീട്ടുകാർക്ക് അഞ്ജലിയെ ശിവന് വിവാഹം കഴിപ്പിക്കുന്നതിൽ എതിർപ്പുകൾ ഉണ്ട്. എന്നാൽ ആ എതിർപ്പുകൾ മാറുമ്പോഴും വീണ്ടും വീണ്ടും പുത്തൻ വഴക്കുകൾ ഉണ്ടാക്കാൻ കാരണം ജയന്തി ആണ്. ജയന്തിയുടെ ഭർത്താവിന്റെ വേഷത്തിൽ ആണ് ബിജേഷ് എത്തുന്നത്.

എല്ലാവരും സ്നേഹത്തോടെ സേതുവേട്ടൻ എന്നാണ് ഇ കഥാപാത്രത്തെ വിളിക്കുന്നത്. ദേവിയുടെ സഹോദരൻ കൂടി ആണ് സേതു. അതോടൊപ്പം ബാലനോട് ഏറെ സൗഹൃദമുള്ള ആൾ കൂടിയാണ് ഇപ്പോൾ സജി സൂര്യ ഇട്ട പോസ്റ്റ് ആണ് എല്ലാവര്ക്കും സമയം നൽകുന്നത്. ബിജേഷിനെ മാറ്റി സജി ആണോ ഇനി സേതുവായി എത്തുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

സാന്ത്വനം ലൊക്കേഷനിൽ തുടക്കം മുതലുള്ള ആൾ കൂടി ആണ് സജി. ഇപ്പോൾ താരം ശനിയാഴ്ച മുതൽ ഉള്ള എപ്പിസോഡിൽ ഉണ്ടാവും എന്നുള്ള പോസ്റ്റും ആയി എത്തിയത്. 2 10 2021 ശനിയാഴ്ച മുതൽ പ്രിയ പരമ്പര സാന്ത്വനത്തിലൂടെ ഞാനും നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നു.

എന്ന് കുറിച്ച് കൊണ്ടാണ് താരത്തെ ആരാധകരുടെ മുന്നിലേയ്ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്. പുതിയ താരം സേതുവേട്ടന് പകരമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ഏത് റോളാണ് ഊഹിക്കാമോ എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇത് അറിയാൻ ശനിയാഴ്ചവരെ കാത്തിരിക്കണമല്ലേ എന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ പിള്ള ചേട്ടന്റെ റോൾ ആയിരിക്കുമെന്നു ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാൽ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ സീരിയൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടല്ല. പിള്ള ചേട്ടൻ അല്ലെങ്കിലും പിള്ള ചേട്ടന് പകരം കടയിൽ സഹായത്തിന് എത്തുന്ന ആളുടെ വേഷം ആണ് ഒരു വിഭാഗം ആളുകൾ പ്രതീക്ഷിക്കുന്നത്. എന്തായാലും കാത്തിരുന്ന് അറിയാം എന്നും ആരാധകർ പറയുന്നു.

You might also like