ഹണിമൂൺ പോകാൻ സമയമില്ല; മൗനരാഗത്തിലെ കല്യാണമല്ല, ഇതെന്റെ ഒറിജിനൽ കല്യാണമെന്ന് ജിത്തു വേണുഗോപാൽ; വധു കാവേരി സീരിയൽ നടിയോ..!!

138

മലയാളം സീരിയൽ ലോകത്തിൽ തന്റേതായ ഇടം നേടിയ മികച്ച അഭിനേതാവ് ആണ് ജിത്തു വേണുഗോപാൽ. മാലയാളത്തിൽ നിരവധി സീരിയലിൽ കൂടി ശ്രദ്ധ നേടിയ ജിത്തു സീത കല്യാണം , കുടുംബ വിളക്ക് തുടങ്ങിയ സീരിയലിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ്.

ഇപ്പോൾ മൗനരാഗത്തിൽ മനോഹർ എന്ന വേഷത്തിൽ ആണ് താരം അഭിനയിക്കുന്നത്. സീരിയലിൽ മനോഹറിന് വിവാഹം നടന്ന താരം ജീവിതത്തിലും ഇപ്പോൾ വിവാഹം കഴിച്ചിരിക്കുകയാണ്.

ദിവസങ്ങൾക്കു മുമ്പ് താൻ വിവാഹിതനാവാൻ പോവുന്ന വിവരം ജിത്തു തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. അതിനു ശേഷം ജിത്തുവും ആരാധകരും വളരെ ആവേശത്തിലായിരുന്നു. തുടർന്ന് സേവ് ദി ഡേറ്റ് സിനിമ രൂപത്തിലും വ്യത്യസ്തമായ രീതിയിലുള്ള ഹൽദി താരവും വധുവും ചേർന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

വിവാഹ വിവരത്തിന് ശേഷം നവംബർ 19 നാണ് വിവാഹമെന്നും പുറത്തു വന്നിരുന്നു. വിവാഹ ദിവസമായ ഇന്ന് രണ്ടു പേരും വളരെ സന്തോഷത്തിലാണ്. കാവേരി എസ് നായർ എന്നാണ് വധുവിന്റെ പേര്. പ്രണയത്തിലായിരുന്ന ഇവർ വിവാഹത്തിലൂടെ ജീവിതത്തിൽ വലിയൊരു കാൽവെപ്പാണ് നടത്തുന്നത്.

അതെ സമയം വിവാഹം കഴിഞ്ഞു എങ്കിൽ കൂടിയും ഹണിമൂൺ പോകാൻ ഒന്നും ഇപ്പോൾ സമയം ഇല്ല എന്നും ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതുകൊണ്ട് അതൊക്കെ പിന്നീട് ആയിരിക്കും തീരുമാനിക്കുക എന്നും ജിത്തു വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കാവേരിക്ക് അഭിനയത്തിലേക്ക് വരാൻ ആഗ്രഹം ഇല്ല എന്നും ജോലി ചെയ്യാൻ ആണ് ഇഷ്ടം എന്നും പറയുന്നു.