വിവാഹം കഴിഞ്ഞു രണ്ടാം മാസം മഹാലക്ഷ്മി ഗർഭിണി; തടിയൻ എന്ന് ഭർത്താവിനെ കളിയാക്കിയവർക്ക് ഇത് തന്നെ മറുപടി..!!

2,502

സൺ മ്യൂസിക് ചാനലിൽ അവതാരകയായി തുടർന്ന് സീരിയൽ നടിയായി മാറിയ താരമാണ് മഹാലക്ഷ്മി. കരിയർ തുടങ്ങുന്നത് സൺ മ്യൂസിക്ക് ചാനലിൽ ഷോയിൽ അവതാരകയായി എത്തുന്നതിൽ കൂടി ആയിരുന്നു എങ്കിൽ കൂടിയും പിന്നീട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മഹാലക്ഷ്മി മാറിയത് സീരിയലിൽ കൂടി ആയിരുന്നു.

എന്നാൽ താരം ഈ അടുത്ത കാലത്തിൽ ജനശ്രദ്ധ നേടിയത് വിവാഹം കഴിക്കുന്നതിൽ കൂടി ആയിരുന്നു. തമിഴ് നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിൽ നടന്ന രണ്ടാം വിവാഹം ആണ് സോഷ്യൽ മീഡിയ വഴി ചർച്ച ആയി മാറുക ആയിരുന്നു.

രവീന്ദ്രറിന്റെ രൂപം ആണ് ഇപ്പോൾ കൂടുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തുറന്നിരിക്കുന്നത്. തടി കൂടുതൽ ആണെന്നും നിറവും എല്ലാം ആണ് താരത്തിനെ കളിയാക്കാൻ ആയി ഉപയോഗിക്കുന്നത്. അമിതമായ വണ്ണമുള്ള ഭർത്താവും ചെറിയ ഭാര്യയും എന്ന തരത്തിൽ നിരവധി വിമർശനങ്ങളും ട്രോളുകളും കളിയാക്കലുകളും എല്ലാം ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ഇവർക്ക് ലഭിച്ചത്.

കുറച്ചു നാളുകൾ നീണ്ടു നിന്ന പ്രണയത്തിനു ശേഷം ആയിരുന്നു രവീന്ദറും മഹാലക്ഷ്മിയും വിവാഹം കഴിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ഉള്ള ഇരുവരുടെയും വിവാഹം. രവീന്ദർ എന്ന നിർമാതാവിനെ മഹാലക്ഷ്മി വിവാഹം കഴിക്കാൻ കാരണം അയാളുടെ പണം മോഹിച്ചായിരുന്നു എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ആളുകൾ ആരോപണം ഉയർത്തിയത്.

ഇവർക്കെല്ലാം അതെ നാണയത്തിൽ തന്നെ ഇരുവരും മറുപടി കൊടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മഹാലക്ഷ്മിയും രവീന്ദറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ആണ് ഷെയർ ചെയ്തത്.

ചിത്രം കണ്ടതും മഹാലക്ഷ്മി ഗർഭിണിയാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയുടെ വയറു വലുതായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ താരം ഗർഭിണിയായി എന്ന് ഉറപ്പിക്കുന്ന മട്ടിൽ ആണ് ആരാധകർ.

സെപ്റ്റംബറിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. രണ്ടുമാസം കൊണ്ട് ഗർഭിണി ആയോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന മറ്റൊരു ചോദ്യം. ദമ്പതികൾ ഇതുവരെയും എന്നാൽ ഈ വാർത്തകളിലോ പ്രേക്ഷകരുടെ ചോദ്യങ്ങളിലോ ഒന്നും പ്രതികരിച്ചട്ടില്ല ദമ്പതികൾ.

രണ്ടാം വിവാഹം ആണ് രവീന്ദറിന്റെയും അതുപോലെ തന്നെ മഹാലക്ഷ്മിയുടെയും. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് എട്ടുവയസുള്ള ഒരു മകനുണ്ട്.