38 വയസിൽ വിവാഹ സ്വപ്നം പൂവണിഞ്ഞ് ചന്ദ്ര ലക്ഷ്മൺ; ചന്ദ്ര ഇനി ടോഷ് ക്രിസ്റ്റിക്ക് സ്വന്തം..!!

1,834

2002 ൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായി സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ.

സ്വസിദ്ധമായ അഭിനയ പാടവം കൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള സിനിമയിൽ മാത്രമല്ല സീരിയലിലും നിറഞ്ഞു നിന്നിരുന്നു. സിനിമയേക്കാൾ കൂടുതൽ ചന്ദ്ര എന്ന താരത്തിനെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ കയറിയ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു.

Chandra lakshman

ഇപ്പോൾ താരം വിവാഹിതയായിരിക്കുകയാണ്. മിനി സ്‌ക്രീനിൽ നായിക നായകന്മാർ ജീവിതത്തിലും ഒന്നായിരിക്കുകയാണ്. നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയുമാണ് ഇന്ന് വിവാഹിതരായത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയൽ വഴി ആണ് ഇരുവരും ഒന്നിച്ചത്.

തുടർന്ന് കുടുംബത്തിന്റെ സമ്മതോടെയാണ് ഇപ്പോൾ ഇരുവരും വിവാഹം കഴിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചടങ്ങിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

tosh christy chandra lakshman

പരമ്പരാഗത ആചാരങ്ങൾ ഒന്നുമില്ലായിരുന്നു എങ്കിൽ കൂടിയും ഹിന്ദു ബ്രൈഡൽ ലുക്കിലാണ് ഇരുവരും എത്തിയത്. ചുവന്ന പട്ടുസാരിയിൽ ആയിരുന്നു ചന്ദ്ര ടോഷ് എത്തിയത് മുണ്ടും ഷർട്ടും ഇട്ടുകൊണ്ട് ആയിരുന്നു.

നിറയെ ആഭരണങ്ങൾ അണിഞ്ഞു സുന്ദരി ആയി തന്നെ ആയിരുന്നു ചന്ദ്ര വിവാഹത്തിന് എത്തിയത്. 38 വയസുള്ള താരം നിരവധി തവണ വിവാഹം കഴിച്ചു എന്നുള്ള ഗോസിപ്പിൽ കുടുങ്ങിയിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുള്ള ചന്ദ്ര തിളങ്ങിയ സീരിയലുകൾ സ്വന്തം , അലകൾ , മേഘം , കടമറ്റത്ത് കത്തനാർ , തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2002 മുതൽ 2010 വരെ മാത്രം ആണ് താരം സിനിമയിൽ അഭിനയിച്ചത്.

Chandra lakshman

ഒരേ സമയം സീരിയലിലും സിനിമയിലും നിന്ന് എങ്കിൽ കൂടിയും താരം വിവാഹം മാത്രം കഴിച്ചിരുന്നില്ല. തന്റെ നല്ല സുഹൃത്തുക്കൾ തന്നെ തന്നോട് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹത്തോട് അടുക്കുമ്പോൾ നടക്കാതെ പോകുകയും ആയിരുന്നു എന്നാണ് ചന്ദ്ര ഈ അടുത്ത കാലത്തിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

2016 വരെ തിളങ്ങി നിന്ന ചന്ദ്ര ഇടക്കാലത്തെ അവധിക്ക് ശേഷം തിരിച്ചു വരവ് നടത്തിയത് സ്വന്തം സുജാതയിൽ കൂടി ആയിരുന്നു. ഭർത്താവ് മറ്റൊരു കാമുകിയെ തേടി പോകുന്നതും അവിടെ നിന്നും ജീവിതത്തിൽ പൊരുതി മുന്നേറുന്ന വീട്ടമ്മയുടെ കഥയാണ് സ്വന്തം സുജാത.

പ്രേക്ഷകർ ഏറെ അംഗീകരിച്ച തങ്ങളുടെ ജോഡികൾ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഒരു പുതിയ യാത്ര ഞങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളും ഒപ്പം ഉണ്ടാകണം എന്നാണ് ചന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.