ഇവൻ ഒറ്റക്കാണ് വരുന്നത്; മോഹൻലാൽ ചിത്രം മോൺസ്റ്റർ വരുന്നു..!!

263

മലയാള സിനിമയുടെ തലവരമാറ്റിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. മോഹൻലാലും ഉദയ കൃഷ്ണയും വൈശാഖും ഒന്നിച്ചപ്പോൾ പുലിമുരുകൻ എന്ന ചരിത്രം തന്നെ മലയാളത്തിൽ പിറന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പിറന്നു.

ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ സിനിമ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇന്ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ വന്നിരിക്കുകയാണ്.

Monster mohanlal movie

മോഹൻലാൽ ലക്കി സിങ് ആയി എത്തുന്ന ചിത്രത്തിൽ പഞ്ചാബി ലുക്കിൽ ആണ് മോഹൻലാൽ എത്തുന്നത്. മോൺസ്റ്റർ എന്നാണ് ചിത്രത്തിന്റെ പേര് നൽകി ഇരിക്കുന്നത്. ആശിർവാദ് സിനിമാസ് ഒരുക്കുന്ന മുപ്പത്തിയൊന്നാം സിനിമയാണ് മോൺസ്റ്റർ. ആക്ഷൻ ത്രില്ലെർ ശ്രേണിയിൽ ആണ് സിനിമ എത്തുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യുന്നത് ദീപക് ദേവും എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ആണ്. ലൂസിഫറിന് വേണ്ടി കിടിലൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് സിൽവയാണ് ഈ ചിത്രത്തിന്റെയും ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

എലോൺ ആണ് മോഹൻലാൽ നായകനായി ഷൂട്ടിംഗ് അവസാനം പൂർത്തിയായ ചിത്രം. മരക്കാർ അറബിക്കടലിന്റെ സിംഹം , ബ്രോ ഡാഡി , ട്വൽത്ത് മാൻ , എലോൺ , ആറാട്ട് തുടങ്ങിയ ചിത്രങ്ങൾ ആണ് ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങി ഇരിക്കുന്നത്.