മോൺസ്റ്റർ സൂംബി ചിത്രമാണോ, ആരാധകർക്ക് ആകാംഷ നൽകിയ വാർത്തയുടെ സത്യം പറഞ്ഞു സംവിധായകൻ വൈശാഖ്..!!

mohanlal monster movie
469

പുലിമുരുകൻ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഉദയകൃഷ്ണ വൈശാഖ് എന്നിവർ ഒന്നിക്കുന്ന ചിത്രം ആണ് മോൺസ്റ്റർ. ഷൂട്ടിങ് പൂർത്തിയായ ചിത്രതം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടു ഇരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത പുത്തൻ ചിത്രം നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്.

സ്ഥിരം മാസ്സ് മസാല എന്റെർറ്റൈനെർ എന്ന പാറ്റെർനിൽ നിന്നും മാറി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് നൈറ്റ് ഡ്രൈവ്. എന്നാൽ മോഹൻലാൽ വൈശാഖ് ടീം വീണ്ടും ഒന്നിക്കുമ്പോൾ മാസ്സ് ചിത്രം ആണോ എന്നുള്ള പ്രതീക്ഷയിൽ ആണ് മോഹൻലാൽ ആരാധകർ. എന്നാൽ ചിത്രം അത്തരം ശ്രേണിയിൽ വരുന്ന ഒരു സിനിമയെ അല്ല എന്ന് തന്നെയാണ് വൈശാഖ് പറയുന്നത്.

mohanlal vaisakh

ഇതുവരെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണ എഴുതാത്ത തരത്തിൽ ഉള്ള ഒരു സ്ക്രിപ്റ്റ് ആണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നും വമ്പൻ ട്വിസ്റ്റുകൾ ഉള്ള ഒരു ത്രില്ലെർ ശ്രേണിയിൽ പോകുന്ന ചിത്രം ആയിരിക്കും മോൺസ്റ്റർ എന്നും വൈശാഖ് പറഞ്ഞിരുന്നു. എന്നാൽ ചിത്രം മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം ആയിരിക്കുമെന്ന തരത്തിൽ ഉള്ള വാർത്തകൾ വന്നിരുന്നു.

ഇത്തരത്തിൽ ഉള്ള നിരവധി വാർത്തകൾ വന്നതോടെ തന്നെയാണ് വോയിസ് നോട്ട് വഴി വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വൈശാഖ് തന്നെ എത്തിയത്. ഇത്തരത്തിൽ ഉള്ള ഒരു വെളിപ്പെടുത്തലും താൻ ഒരിടത്തും നടത്തിയിട്ടില്ല എന്നും അത് വ്യാജമാണ് എന്നും വൈശാഖ് പറയുന്നു.

Monster mohanlal movie

താനും ലാലേട്ടനും ഒന്നിക്കുന്ന മോൺസ്റ്റർ ഒരിക്കലും ഒരു സൂംബി ചിത്രം അല്ല എന്നും ഇതുവരെ ഉദയകൃഷ്ണ ചെയ്ത
തരത്തിലെ തിരക്കഥയല്ല എന്ന് മാത്രമാണ് താൻ പറഞ്ഞത് എന്നും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സ്ക്രിപ്റ്റ് ഇതായിരിക്കും എന്നാണു താൻ പറഞ്ഞത് എന്നും വൈശാഖ് പറയുന്നു.

അതെ സമയം ചിത്രം ഏപ്രിൽ എട്ടിന് ചിത്രം റിലീസ് ചെയ്യും എന്നുള്ള പത്ര വാർത്തയും വ്യാജമാണ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു.