തീയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കാൻ ലക്കി സിംഗ് വരുന്നു; ഉദ്വേഗജനകമായി മോൺസ്റ്റർ ട്രൈലെർ..!!

260

പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഉദയ കൃഷ്ണ വൈശാഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മോൺസ്റ്റർ.

ജനുവരിയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രമാണ് നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന വേഷത്തിൽ ആണ് എത്തുന്നത്.

Monster mohanlal movie

ലക്ഷ്മി മാച്ചു ഹണി റോസ് സുദേവ് നായർ എന്നിവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ. വമ്പൻ താരനിരയിൽ എത്തുന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുമ്പോൾ നിഗൂഢതകൾ നിറഞ്ഞ ലക്കി സിംഗ് എന്ന വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. കുറ്റാന്വേഷണ ചിത്രമായി ആണ് മോൺസ്റ്റർ എത്തുന്നത്. ട്രൈലെർ കാണാം..