തോൽക്കുമ്പോഴും അന്തസായി തോൽക്കണം; അതാണ് യഥാർത്ഥ ഗെയിം സ്പിരിറ്റ്; റോബിൻ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ..!!

97

അങ്ങനെ ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം റോബിൻ സഹ മത്സരാർഥിയുടെ മുഖത്ത് അടിച്ചതോടെ ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആയിരിക്കുക ആയിരുന്നു. കഴിഞ്ഞ വാരത്തിൽ വീക്കിലി ടാസ്കിൽ മത്സരത്തിന്റെ ആവേശത്തിന് ഇടയിൽ ആയിരുന്നു സഹ മത്സരാർത്ഥി ആയ റിയാസിന്റെ മുഖത്ത് റോബിന്റെ കൈ കൊള്ളുന്നത്.

ഇതോടെ വീട്ടിൽ വിഷയം വഷളാവുകയും റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും സീക്രെട്ട് റൂമിലേക്ക് മാറ്റുകയും ആയിരുന്നു. തുടർന്ന് മോഹൻലാൽ വാരാന്ത്യത്തിൽ എത്തുകയും റോബിനെ ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആക്കി എന്നുള്ള പ്രഖ്യാപനം എത്തുകയും ആയിരുന്നു.

ബിഗ് ബോസ്സിൽ ഇത്തവണ കപ്പ് കൊണ്ടുപോകും എന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കരുതി ഇരുന്നത് റോബിനെ ആയിരുന്നു. എന്നാൽ ഈ പ്രതീക്ഷയെല്ലാം അവസാനിപ്പിച്ച് കൊണ്ട് റോബിൻ ഇപ്പോൾ സ്വന്തം വീട്ടിൽ എത്തിക്കഴിഞ്ഞു. ബിഗ് ബോസ്സിൽ വീട്ടിൽ നിൽക്കുമ്പോൾ ആദ്യം മുതൽ തന്നെ താരം പറഞ്ഞത് താൻ ഒരു ഫേക്ക് കളിക്കാരൻ ആണെന്ന് ആയിരുന്നു.

സഹ മത്സരാർത്ഥികൾ പരസ്പരം മറ്റുള്ളവരെ കുറിച്ച് പറഞ്ഞ സംഭവം ആയിരുന്നു റോബിൻ ആദ്യം തന്നെ സത്യസന്ധമായി പറഞ്ഞു കഴിഞ്ഞത്. അതുകൊണ്ട് തന്നെ ബിഗ് ബോസ്സിൽ ഏത് തരത്തിൽ ഉള്ള കളികൾ കളിക്കാനും റോബിന് കഴിഞ്ഞിരുന്നു. ഇപ്പോൾ സഹ മത്സരാർഥിയുടെ മുഖത്ത് അടിച്ച് പുറത്ത് പോകുമ്പോഴും റോബിന്റെ മുഖത്തുള്ളത് നിറഞ്ഞ പുഞ്ചിരി മാത്രമാണ്. കളിക്കുമ്പോൾ അന്തസായി തന്നെ ആയിരുന്നു റോബിൻ കളിച്ചത്.