ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സൂര്യ വിക്രത്തിൽ അഭിനയിച്ചത്; അതിന് പിന്നിലെ കാരണം ഇതാണ്..!!

104

ലോകേഷ് കനകരാജ് സംവിധാനം ചെയ്തു കമൽ ഹസൻ നിർമ്മിച്ച് കമൽ ഹസൻ നാല് വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ചെയ്യുന്ന ചിത്രം ആണ് വിക്രം.

വമ്പൻ താരനിരയിൽ എത്തുന്ന ചിത്രത്തിൽ നായകൻ കമൽ ഹസൻ തന്നെ ആണെങ്കിൽ കൂടിയും അതോടൊപ്പം തന്നെ ഫഹദ് ഫാസിൽ , നരേൻ , വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ ഉണ്ട്.

സൂര്യ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന കളക്ഷൻ ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള സൂചനകൾ നൽകുന്ന ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.

റോളെസ് എന്ന വില്ലന്റെ വേഷത്തിൽ രണ്ടാം ഭാഗത്തിൽ എത്തുന്നത് സൂര്യ ആയിരിക്കും. അതെ സമയം സൂര്യ ഈ ചിത്രത്തിൽ പത്ത് മിനിറ്റോളം എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആണ് സൂര്യ അഭിനയിച്ചു എന്നുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.

എന്താണ് ഇതിനുള്ള കാരണം എന്നും അറിയാൻ എന്നും ആകാംഷ കാണിക്കുന്ന പ്രേക്ഷകരോട് സൂര്യയോ കമൽ ഹാസനോ ഇതിനുള്ള മറുപടി നൽകി ഇല്ല എങ്കിൽ കൂടിയും സൂര്യ അത്തരത്തിൽ ഉള്ള തീരുമാനത്തിലേക്ക് എത്താൻ വലിയ ഒരുകാരണം ഉണ്ടെന്നു ഉള്ളതാണ് സത്യം. സൂര്യയുടെ ഏറ്റവും വലിയ ആരാധനാ മൂർത്തിയാണ് കമൽ ഹസൻ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ ഒരു ഭാഗ്യം തന്നെ ആയി ആണ് സൂര്യ കരുന്നത്.

സൂര്യ അത്രമേൽ വലിയ ഫാൻ ബോയ് ആണെന്ന് പലപ്പോഴും പരസ്യമായി പറഞ്ഞിട്ടും ഉണ്ട്. അതുപോലെ രണ്ടാം ഭാഗത്തേക്ക് എത്തുമ്പോൾ സൂര്യ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഒരു വില്ലൻ വേഷം ആയിരിക്കും സൂര്യ ക്ക് ലഭിക്കാൻ പോകുന്നത് എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

കമൽഹാസൻ ഫഹദ് ഫാസിൽ വിജയ് സേതുപതി സൂര്യ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ ആവേശത്തിലായിരുന്നു . വിജയ് നായകയായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണ് വിക്രം.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദറും നിർവഹിക്കുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.

ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം ആണ് കമൽ ഹാസന് മികച്ചൊരു ചിത്രം ലഭിക്കുന്നത്.