രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു; ആദരാജ്ഞലികൾ..!!

83

തിരക്കഥാകൃത്തും നിർമാതാവും നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു. ഏറെ നാളുകൾ ആയി വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന അനിത മിറിയം തോമസ്(58) അന്തരിച്ചു.

പുലർച്ചെ 3.30ക്ക് ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രഞ്ജി പണിക്കർ അനിത ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത്. നിതിൻ രഞ്ജി പണിക്കരും നിഖിൽ രഞ്ജി പണിക്കരും.

നിതിൻ രഞ്ജി പണിക്കർ മലയാള സിനിമയിൽ സംവിധായകൻ ആണ്. കസബ എന്ന മമ്മൂട്ടി ചിത്രമാണ് നിതിൻ സംവിധാനം ചെയ്തത്. സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും നിതിൻ രഞ്ജി പണിക്കർ ആണ്.

You might also like