ശബരിമലയിൽ പുരുഷന്മാർക്ക് കയാറാമെങ്കിൽ സ്ത്രീകൾക്കും കയറാം; നിമിഷ സജയൻ..!!

83

ഫഹദ് ഫാസിൽ, സൂരജ് വെഞ്ഞാറമൂട് എന്നിവർ നായകന്മരായി എത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എത്തിയ നടിയാണ് നിമിഷ സജയൻ. ടോവിനോ തോമസ് നായകനായി എത്തിയ ‘ ഒരു കുപ്രസിദ്ധ പയ്യൻ’ ആണ് നിമിഷ പ്രധാന വേഷത്തിൽ എത്തി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ആണ് നിമിഷയുടെ വിവാദ വെളിപ്പെടുത്തൽ.

” സുപ്രീംകോടതി കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് എല്ലാവർക്കും പോകാം എന്നാണ്, ആണുങ്ങൾക്ക് പോകാം എങ്കിൽ പെണ്ണുങ്ങൾക്കും പോകാം എന്നാണ് എന്റെ പക്ഷം. ആർത്തവമാണ് പ്രശ്നമെങ്കിൽ അത് ഒഴിവാക്കി പോകാമല്ലോ, എത്ര പുരുഷന്മാർ 41 ദിവസം വ്രതം നോക്കി പോകുന്നുണ്ട് ” – നിമിഷ സജയൻ.

നടി പാർവതിക്ക് ശേഷം വീണ്ടും മറ്റൊരു നടികൂടി സ്ത്രീകൾ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് പറയുന്നത്.

You might also like