മോഹൻലാലിന്റെ രണ്ടാമൂഴത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ട്; ഷാരൂഖ് ഖാൻ..!!

43

മലയാള സിനിമയുടെ തലവര മാറ്റിയെഴുതാൻ എത്തുന്ന ചിത്രമായിരിക്കും രണ്ടാമൂഴം, ചിത്രത്തെ സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടങ്കിലും അതെല്ലാം മറികടന്ന് ചിത്രം അടുത്ത വർഷം തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് മഹാഭാരത കഥ വായിച്ചിരുന്നു എന്നും ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും ഏറെ പ്രതിഭകൾ ഉള്ള മലയാള സിനിമക്ക് 1000 കോടി ബഡ്ജറ്റിൽ ഈ ചിത്രം പൂർത്തീകരിക്കാൻ ഉള്ള കഴിവ് ഉണ്ടെന്നും തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും ആണ് ഷാരൂഖ് ഖാൻ പറയുന്നത്. ഇതുപോലെ ഒരു ചിത്രം മലയാളത്തിൽ നിന്നും എത്തുന്നതിൽ ഏറെ സന്തുഷ്‌ഠൻ ആണ്. അതിനായി താനും എല്ലാവരെയും പോലെ കാത്തിരിക്കുക ആണെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു