മോഹൻലാൽ ചൊവ്വയിൽ നിന്നും വന്നതാണ്, ലൈംഗിക അധിക്ഷേപങ്ങളെ കുറിച്ച് അറിയാൻ കഴിയില്ല; രേവതി..!!

45

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ഗൾഫ് ന്യൂസിന് നൽകിയ ഇന്റർവ്യൂവിൽ മീ റ്റു വിവാദങ്ങളെ കുറിച്ചും താര സംഘടനയായ അമ്മയെ കുറിച്ചും വനിതാ സംഘടനയായ വുമൺ ഇൻ സിനിമ കലക്ടിവിനെ കുറിച്ചും സംസാരിച്ചത്.

ഏറെ വിവാദങ്ങൾക്കൊപ്പം ഏറെ നല്ല കാര്യങ്ങളും ചെയ്യാൻ ഉള്ള മുന്നൊരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ. അതിൽ പ്രധാനമാണ് മഹാ പ്രളയം നേരിട്ട കേരളത്തിന് വേണ്ടി ധന സമഹാരണത്തിനായി അബുദാബിയിൽ വെച്ചു നടത്തുന്ന ‘ഒന്നാണ് നമ്മൾ’ ഷോ.

ഈ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോൾ ആണ് മോഹൻലാലിന്റെ വെളിപ്പെടുത്തൽ. മീ ടൂ ഒരു ഫാഷനായി മാറുകയാണ്. അതൊരു മൂവ്‌മെന്റാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പുതിയതെന്തിനും കുറച്ചുകാലം ആയുസുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ടെത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്നെ “ദിലീപിന് ഇപ്പോള്‍ അമ്മ ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കാരണം ഇപ്പോള്‍ ദിലീപ് നമ്മുടെ സംഘടനയിലില്ല. ഡബ്ല്യുസിസിയുമായും അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല”, മോഹന്‍ലാല്‍ പറഞ്ഞു.

എന്നാൽ മോഹൻലാൽ നടത്തിയ മീ റ്റു വിഷയങ്ങളെ കുറിച്ചുള്ള മറുപടിയുമായി ആണ് ഇപ്പോൾ നടി രേവതി എത്തിയിരിക്കുന്നത്.

‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററിൽ കുറിച്ചു.

മോഹൻലാൽ നടി എന്നു വിളിച്ചു അധിക്ഷേപിച്ചു എന്നതിന് ശേഷമാണ് മോഹൻലാലിന്റെ പേര് എടുത്തുപറയാതെ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

https://twitter.com/RevathyAsha/status/1065219550487048194?s=19