ഒടിയന്റെ ലിറിക്കൽ വീഡിയോക്ക് ഇരുപത് ലക്ഷം കാഴ്ചക്കാർ..!!

36

ഒടിയൻ മാണിക്യൻ ശെരിക്കും മന്ത്രവാദി ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പോലും ട്രെന്റ് ആയിരിക്കുകയാണ്. വെറുതെ അല്ല.. നവംബർ 18ന് വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്ത ഗാനത്തിന് ആദ്യ ഒരു മണിക്കൂറിന് ഉള്ളിൽ കിട്ടിയത് റെക്കോര്ഡ് വ്യൂസ് ആണ്.

ഇപ്പോൾ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ 20 ലക്ഷം കാഴ്ചക്കാർ ആയി യുട്യൂബിൽ എം ജയചന്ദ്രൻ ഈണം നൽകി സുദീപും ശ്രേയ ഘോഷാലും ചേർന്ന് പാടിയ ഗാനത്തിന്, അതിലേറെ റഫീക്ക് അഹമ്മദ് എഴുതി ഓരോ വരികളും ശ്രോദ്ധാവിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. അഞ്ച് ഗാനങ്ങൾ ഉള്ള ചിത്രത്തിൽ ഒരു ഗാനം പാടിയിരിക്കുന്നത് നായകൻ മോഹൻലാൽ തന്നെയാണ്. ആ ഗാനത്തിന് ആരാധകർ നൽകുന്ന വരവേൽപ്പ് കാത്തിരുന്നു കാണേണ്ടതാണ്.

You might also like