ദേവസ്വം മന്ത്രിക്ക് എതിരെ പോസ്റ്റ്; മേൽശാന്തിയെ പുറത്താക്കി..!!

24

ശബരിമല യുവതി പ്രശ്നങ്ങൾ ആളികത്തുന്നതിന് ഇടയിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ വിമർശന പോസ്റ്റ് ഇട്ട മേല്ശാന്തിയെ താൽകാലികമായി പുറത്താക്കി. മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള കാഞ്ഞങ്ങാട് മഡിയൻ കുലോംക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ്‌ ക്ഷേത്രം ട്രസ്റ്റി സസ്‌പെൻഡ് ചെയ്‌തത്. ഫേസ്ബുക്ക് വഴിയാണ് മേൽശാന്തി വിമർശനം നടത്തിയത്.

തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മാധവൻ നമ്പൂതിരി, പോസ്റ്റ് കൂടുതൽ വിവാദം ആയതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്റ്റീവ് ചെയ്തു എങ്കിലും സസ്പെന്റ് ചെയ്യുകയായിരുന്നു.