ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തിനോട് പെരുമാറിയത്; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മോഹൻലാൽ പറയുന്നു..!!

72

കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ നില കൊള്ളുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ വിസ്മയം ആണ് മോഹൻലാൽ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള മോഹൻലാൽ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ സിനിമയുടെ സജീവ മേഖലകളിൽ എല്ലാം തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് മനസ്സ് തരുന്നത് ഇങ്ങനെ ആണ്.

‘‘അദ്ദേഹം എന്നെ ‘മോഹൻജി’ എന്നാണ് വിളിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു. സിനിമയിൽ നാൽപത്തൊന്നു വർഷമായെന്നു പറഞ്ഞപ്പോൾ അ തു വലിയ അത്ഭുതമായി. ഞാൻ അഭിനയിച്ച സംസ്കൃത നാടകമായ കർണഭാരത്തെക്കുറിച്ച് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിവസമാണു ഞാൻ അദ്ദേഹത്തെ   കാണുന്നത്. ആ ദിവസത്തെക്കുറിച്ച് ഓർക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് മോദിജിക്ക് സമ്മാനിച്ചത്.

കേരളത്തെക്കുറിച്ച് ഒരുപാടു സംസാരിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചും  അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും  പറഞ്ഞു. എന്റെ സ്വപനമായ ഹോളിസ്റ്റിക് യോഗ സെന്ററിനെക്കുറിച്ചു പറഞ്ഞപ്പോൾ‌ ‘മോഹൻജി ഞാൻ യോഗയുടെ ഒരു ബിഗ് ഫാൻ ആണെന്നായിരുന്നു മറുപടി.’ അതിനുള്ള സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞു. ഒരിക്കൽ പോലും  രാഷ്ട്രീയം  കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നെന്ന് എനിക്കു തോന്നി.

രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊരറിവും ഇല്ലാത്തതു കൊണ്ട് അതിനെക്കുറിച്ച്  പറയാനൊന്നുമില്ലായിരുന്നു. ഞാനും  ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്. വനിതയുമായുള്ള അഭിമുഖത്തിൽ ആണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.