കുട്ടിക്ക് പേരിട്ടോ എന്ന് യേശുദാസ്; കുട്ടിയുടെ പേര് സദസ്സിന് മുന്നിൽ വെളിപ്പെടുത്തി ചാക്കോച്ചൻ..!!

141

മലയാളികളുടെ ഏറ്റവും ഇഷ്ടം കൂടിയ നടന്മാരിൽ ഒരാൾ ആണ് കുഞ്ചാക്കോ ബോബൻ. പ്രണയ നായകനായി എത്തി, യുവ ഹൃദയങ്ങളുടെ മനം കവർന്ന ചാക്കോച്ചൻ സിനിമകൾ ഒരുകാലത്ത് വമ്പൻ ട്രെന്റ് തന്നെ ആയിരുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന് ഒരു മകൻ പിറന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു അവാർഡ് ചടങ്ങിൽ ചാക്കോച്ചൻ എത്തിയപ്പോൾ ആണ് മകന് എന്ത് പേരാണ് ഇട്ടത് എന്ന് ഗാനഗന്ധർവ്വൻ യേശുദാസ് ചോദിച്ചത്.

കുഞ്ചാക്കോ ബോബൻ അതിന് മറുപടി നല്കുകയും ചെയ്തു. തന്റെ പേര് തിരിച്ചിട്ടാൽ മതി എന്നായിരുന്നു മറുപടി നൽകിയത്. ബോബൻ കുഞ്ചാക്കോ എന്നാണ് മകന് ചാക്കോച്ചൻ നൽകിയ പേര്.

കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു, ആ പേര് അന്ന് തിരിച്ചിട്ടാണ് കുഞ്ചാക്കോ ബോബൻ എന്ന പേരിട്ടത്. കുഞ്ചാക്കോ ബോബൻ മുഖ്യ അവതാരകൻ ആയിരുന്ന ചടങ്ങിൽ ഈ വെളിപ്പെടുത്തൽ നടത്തിയപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.